ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും, പ്രവാസി എക്സലെൻസ് അവാർഡ്ദാനവും കുവൈറ്റ് സിറ്റി കോസ്റ്റ ഡെൽസോൾ ഹോട്ടലിൽ നടന്നു. കേരള വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ ലോക കേരള സഭ പ്രതിനിധിയും ഐഎസിസികെ പ്രസിഡൻ്റുമായ ബാബു ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. സംവിധായകൻ ബ്ലെസ്സി, ഐഎസിസികെ രക്ഷാധികാരിയും കുവൈറ്റ് സ്പെഷ്യൽ ഒളിമ്പിക് ഡയറക്ടറുമായ റിഹാബ് എം ബോറിസ്‌ലി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
വിവിധ മേഖലകളിലെ പ്രവർത്തന മികവിന് അഫ്സൽ ഖാൻ മേപ്പത്തൂർ, അബ്ദുൾ അസീസ് മാട്ടുവയൽ, ചെറുവത്തേരി മാണി പ്രമോദ്, ഡോ.എബ്രഹാം തോമസ്, മഹസർ എ റഹീം എന്നിവരെ പ്രവാസി എക്സലെൻസ് അവാർഡ് നൽകി ആദരിച്ചു. അവാർഡ് ജേതാക്കൾക്ക് മന്ത്രി എ കെ ശശീന്ദ്രൻ ഫലകവും സംവിധായൻ ബ്ലെസ്സി പ്രശംസാ പത്രവും കൈമാറി.

അൽ ദോസ്തൂർ ലോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും, പ്രശസ്ത കുവൈറ്റി അഭിഭാഷകനുമായ ഡോ. തലാൽ താക്കി, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം വൈസ് പ്രസിഡൻ്റ് ഡോ. സുസോവ്ന സുജിത്ത് നായർ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. അറബ് സാമൂഹിക സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകുന്ന സൗസൻ , കുവൈറ്റി സാമൂഹിക പ്രവർത്തക ഹുവൈത അൽ ജീലാനി ഉൾപ്പടെയുള്ള വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള അതിഥികളും പരിപാടികളിൽ പങ്കെടുത്തു,ഐഎസിസികെ സെക്രട്ടറി ജീവ്സ് എരിഞ്ചേരി സംഘടനാ പ്രവർത്തങ്ങൾ വിശദീകരിച്ചു. പ്രിൻസ് കൊല്ലപ്പിള്ളിൽ , അരുൾ രാജ് കെ വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി പ്രോഗ്രാം കൺവീനർ ഷൈജിത്ത്.കെ സ്വാഗതവും ഐഎസിസികെ ട്രഷറർ ബിജു സ്റ്റീഫൻ നന്ദിയും രേഖപ്പെടുത്തി.

Share this:

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു

Share this:

Related to this topic: