സ്ട്രൈക്കേഴ്സ് ഡാൻസ് ആൻഡ് എന്റർടെയിൻമെന്റ് സർവീസസ് ഒരുക്കുന്ന രംഗോത്സവ് – ദി ഇന്ത്യൻ നൈറ്റ് സാംസ്‌കാരിക സമ്പന്നമായ മനോഹര സന്ധ്യയ്ക്ക് സാക്ഷിയാകാനൊരുങ്ങി ഷാർജ.

ഷാർജ: ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി യുടെ
ദി ഫ്ലാഗ് ഐലൻഡിൽ വെച്ചാണ് രംഗോത്സവ് അരങ്ങേറുന്നത് .
സംഗീതം, നൃത്തം, ഫാഷൻ, കലാപ്രകടനം എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള മനോഹരമായ
ആവിഷ്ക്കാരമാണ് ഒരുക്കുന്നതെന്ന് സംഘാടകരായ
സ്ട്രൈക്കേഴ്സ് ഡാൻസ് ആൻഡ് എന്റർടെയിൻമെന്റ് സർവീസസ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യത്തെയും പൈതൃകത്തെയും അവതരിപ്പിക്കുന്ന ആഘോഷമാണ്
“രംഗോത്സവ് – ദി ഇന്ത്യൻ നൈറ്റ്” .
“ടൈംലെസ് എക്കോസ് ഓഫ് എസ്.പി.ബി” എന്ന പ്രത്യേക സംഗീതാർപ്പണമാണ്
പരിപാടിയുടെ പ്രധാന ആകർഷണം. ഇതിഹാസ ഗായകനായ എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ അനശ്വര ഗാനങ്ങളെയും സംഗീത യാത്രയെയും ആദരിക്കുന്ന പ്രൗഢമായ ചടങ്ങാണ് ഇതെന്ന് സ്ട്രൈക്കേഴ്സ് ഡാൻസ് ആൻഡ് എന്റർടെയിൻമെന്റ് സർവീസസ് സി ഇ ഒ
പദ്മ രാമചന്ദ്രൻ പറഞ്ഞു. നൃത്തവിഭാഗത്തിൽ, ബോളിവുഡ് നൃത്തങ്ങളുടെ ഊർജസ്വലതയും കഥക് അടക്കമുള്ള ശാസ്ത്രീയ നൃത്തരൂപങ്ങളുടെ സൗന്ദര്യവും ഒരുമിക്കുന്ന മനോഹര അവതരണങ്ങളാണ് അരങ്ങേറുക. വർണ്ണാഭമായ വേഷങ്ങളും മനോഹരമായ ചുവടുവെപ്പുകളും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ വേദിയിൽ പകർന്നുനൽകും. ഇതോടൊപ്പം ആകർഷകമായ ഫാഷൻ ഷോകളും പ്രാദേശിക പ്രതിഭകളുടെ പ്രകടനങ്ങളും ഉണ്ടായിരിക്കും.
പ്രശസ്ത ഗായകരായ നിഖിൽ മാത്യു, വർഷ എസ്. കൃഷ്ണൻ, അഖില എന്നിവർ ലൈവ് സംഗീതാവതരണങ്ങളുമായി വേദിയിലെത്തും. പ്രണയഗാനങ്ങളും ഹൃദയസ്പർശിയായ മെലഡികളും ജനപ്രിയ ബോളിവുഡ് ഹിറ്റുകളും ഉൾപ്പെടുന്ന ഗാനവിരുന്നാണ് ഒരുക്കുന്നത്.

Share this:

സ്ട്രൈക്കേഴ്സ് ഡാൻസ് ആൻഡ് എന്റർടെയിൻമെന്റ് സർവീസസ് ഒരുക്കുന്ന രംഗോത്സവ് – ദി ഇന്ത്യൻ നൈറ്റ് സാംസ്‌കാരിക സമ്പന്നമായ മനോഹര സന്ധ്യയ്ക്ക് സാക്ഷിയാകാനൊരുങ്ങി ഷാർജ.

Share this:

Related to this topic: