പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവ് നയിക്കുന്ന മെഗാ മ്യൂസിക്കൽ സിംഫണി ഫെബ്രുവരി 14ന് ദുബായിൽ അരങ്ങേറും…ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാ-സംഗീത പ്രതിഭകളുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ ‘സ്റ്റേജ് യുഎഇ’യാണ് “മഞ്ഞണി കൊമ്പിൽ “എന്ന പേരിലുള്ള പരിപാടി സംഘടിപ്പിക്കുന്നത്.മംസാറിലുള്ള ഫോക് ലോർ തിയേറ്ററിൽ വൈകിട്ട് 6 മണി മുതലാണ് പരിപാടി. 4 മണി മുതൽ പ്രവേശനം അനുവദിക്കും.യുഎയിലെ പ്രഗത്ഭരായ 30 ഗായകർ പരിപാടിയുടെ ഭാഗമാകും. 12 വാദ്യകലാകാരന്മാർ സംഗീതമൊരുക്കും.ആയിരത്തിലേറെ സംഗീതപ്രേമികൾ പരിപാടി ആസ്വദിക്കാനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റേജ് യുഎഇ രക്ഷാധികാരി എൻ. മുരളീധര പണിക്കർ ദുബായിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രവേശനം സൗജന്യ പാസ് മൂലമായിരിക്കും.പാസ് ലഭിക്കാൻ 0502089123, 050 624 1514 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.വാർത്തസമ്മേളനത്തിൽ സ്റ്റേജ് യുഎഇ അംഗങ്ങളായ ഗോപൻ,നവീൻ, അനില തുടങ്ങിയവർ പങ്കെടുത്തു.

