അജ്മാൻ, ഓഗസ്റ്റ് 18 2026 : അജ്മാനിൽ നിന്ന് ഷാർജ, ദുബൈ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലേക്കുള്ള ഇന്റർസിറ്റി ബസ് സർവീസുകളിലാണ് ആദ്യഘട്ടത്തിൽ മാറ്റം നടപ്പാക്കുന്നത്. സെപ്റ്റംബർ 17 മുതൽ മസാർ മണി കാർഡും ബാങ്ക് കാർഡുകളും ഉപയോഗിച്ചുള്ള ഡിജിറ്റൽ പേയ്മെന്റുകൾ മാത്രമേ സ്വീകരിക്കൂ.അജ്മാനിലെ പൊതുഗതാഗതത്തിനുള്ള ഔദ്യോഗിക പേയ്മെന്റ് കാർഡാണ് മസാർ മണി. ബസ് സർവീസുകൾക്ക് പുറമെ, സ്പീഡ് വെഹിക്കിൾ ടെസ്റ്റിംഗ് ആൻഡ് രജിസ്ട്രേഷൻ സെന്ററിലും സെപ്റ്റംബർ 17 മുതൽ ക്യാഷ് പേയ്മെന്റ് നിർത്തലാക്കും. ഇവിടെ ഇലക്ട്രോണിക് പേയ്മെന്റുകൾ മാത്രമായിരിക്കും സ്വീകരിക്കുക.യുഎഇയിൽ ഡിജിറ്റൽ പണമിടപാടുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് അജ്മാന്റെ പുതിയ നടപടി. വിസയുടെ റിപ്പോർട്ട് പ്രകാരം, ദൈനംദിന ആവശ്യങ്ങൾക്ക് പണം ഉപയോഗിക്കുന്ന യുഎഇയിലെ ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ വർഷത്തെ 25 ശതമാനത്തിൽ നിന്ന് 16 ശതമാനമായി കുറഞ്ഞിട്ടുണ്ട്.ക്യാഷ്ലെസ് എമിറേറ്റ് എന്ന ലക്ഷ്യത്തിലേക്കുള്ള നീക്കങ്ങളുടെ ഭാഗമായാണ് വിവിധ മേഖലകളിൽ ഡിജിറ്റൽ പേയ്മെന്റ് വ്യാപിപ്പിക്കുന്നത്.

[7507]jitabat অফিসিয়াল লগইন | বিকাশ পেমেন্ট ও সেরা ক্যাসিনো বোনাস,jitabat অ্যাপ ডাউনলোড করে উপভোগ করুন সেরা স্লট গেমের অভিজ্ঞতা। বিকাশ দিয়ে সহজ পেমেন্ট এবং আকর্ষণীয় অনলাইন ক্যাসিনো বোনাস পেতে আজই যোগ দিন। visit: jitabat