ദുബായ് സിറ്റി സോൺ സാഹിത്യോത്സവ് സമാപിച്ചു, ബർദുബൈ സെക്ടർ ചാമ്പ്യന്മാർ.

ദുബായ് : ദുബായ് സിറ്റി സാഹിത്യോത്സവിന്റെ പതിനഞ്ചാമത് സീസണാണ് സമാപനമായത്. ചിറകുള്ള ചിന്തകൾ തളിർക്കുന്ന നാമ്പുകൾ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. ഊദ് മേത്ത ഗ്ലെൻ്റെൽ ഇൻ്റർനാക്ഷണൽ സ്‌കൂളിൽ ഐ സി എഫ് യുഎഇ നാഷനൽ സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റർ കാഞ്ഞിരോട് പരിപാടി ഉദ്ഘാടനം ചെയ്തു. വാശിയേറിയ മത്സരത്തിൽ ബർദുബൈ സെക്ടർ ഒന്നാം സ്ഥാനവും അവീർ, റാഷിദിയ എന്നീ സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. അഭിനവ് കൃഷ്ണ പ്രകാശൻ പുരുഷ വിഭാഗത്തിലെ സർഗ പ്രതിഭയായും ഹവാ […]
ദുബായില്‍ ലക്ഷ്വറിഅപാര്‍ട്‌മെന്റ്സ്വന്തമാക്കാം; ‘വിന്‍ എഡ്രീംഹോം’ ക്യാമ്പയിനുമായി ഷക്‌ലാന്‍ ഗ്രൂപ്

ജാക് ജെ.എസ്.4 കാര്‍, ആഴ്ചതോറും ഐ–ഫോണ്‍ 17 എന്നിവയും സമ്മാനമായി നേടാം ദുബായ് : ആകര്‍ഷകമായ സമ്മാനങ്ങളുമായി ഷക്‌ലാന്‍ ഗ്രൂപ്പിന്റെ പ്രമോഷനല്‍ ക്യാമ്പയിന്‍. ‘വിന്‍ എ ഡ്രീം ഹോം’ എന്ന പേരിലുള്ള ക്യാമ്പയിനിലൂടെ ദുബായില്‍ ഒരു ലക്ഷ്വറി അപാര്‍ട്‌മെന്റും ലക്ഷ്വറി കാറും ആഴ്ചതോറും ഐ ഫോണ്‍ 17 അടക്കമുള്ള സമ്മാനങ്ങളും സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് തേടിയെത്തുന്നത്. ഷക്‌ലാന്‍ ഔട്‌ലെറ്റുകളില്‍ കുറഞ്ഞത് 50 ദിര്‍ഹമിന്റെ പര്‍ച്ചേസിങ് നടത്തുന്ന ഓരോ ഉപഭോക്താവും പങ്കാളികളാകുന്ന ക്യാമ്പയിന്‍ 2025 ഡിസംബര്‍ 23 മുതല്‍ 2026 […]
മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ

റീട്ടെയ്ൽ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് അംഗീകാരം ; റീട്ടെയ്ൽ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന അംഗീകാരമാണ് റീട്ടെയ്ൽ കോൺഗ്രസ് 2025ൽ നന്ദകുമാറിനെ തേടിയെത്തിയത് ദുബായ് : മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഷോപ്പിങ്ങ് സെന്ററുകളുടെയും റീട്ടെയ്ൽ കേന്ദ്രങ്ങളുടെയും കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ഷോപ്പിങ്ങ് സെന്റേർസ് ആൻഡ് റീട്ടെയ്ലേർസ് (MESCR), മിന മേഖലയിലെ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ ആയി വി നന്ദകുമാറിനെ തെരഞ്ഞെടുത്തു. ദുബായിൽ നടന്ന റീട്ടെയ്ൽ കോൺഗ്രസ് മിന 2025ലായിരുന്നു […]
ചൈന ഹോം ലൈഫ് എക്‌സ്‌പോ ദുബൈയിൽ, 3000 പ്രദർശകർ എത്തി.

ദുബായ്: ചൈന ഹോം ലൈഫ് ദുബൈ എക്‌സ്‌പോ 2025 ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു.ഏകദേശം 3000 പ്രദർശകർ എത്തി . നിർമ്മാതാക്കളും കയറ്റുമതി കമ്പനികളുമായി, മൊത്തം പ്രദർശകർ, അവരുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ 19 -ാം പതിപ്പിൽ അവതരിപ്പിക്കുന്നു.വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളെ പ്രദർശനം ഉൾക്കൊള്ളുന്നു. ഗോൾഫ് കാർട്ടുകൾ, ട്രെഡ്‌മില്ലുകൾ, റോക്ക് പാനലുകൾ, കേബിളുകൾ, ചാർജിംഗ് പൈലുകൾ, സോളാർ ഫോട്ടോവോൾട്ടെയ്‌ക് പാനലുകൾ, സ്‌കൂട്ടറുകൾ, ട്രാൻസ്മിഷൻ ബെൽറ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഇനങ്ങളും […]
ദുബായ് ഫിറ്റ്നസ് ചാലഞ്ച് 2025 : കോർപ്പറേറ്റ് ചാമ്പ്യൻസ് പട്ടം സ്വന്തമാക്കി ഏരീസ് ഗ്രൂപ്പ്

ദുബായ് യു.എ.ഇ : താമസക്കാരെയും സന്ദർശകരെയും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ കൂടി സംഘടിപ്പിച്ച ദുബായ് ഫിറ്റ്നസ് ചലഞ്ചിൽ കോപ്പറേറ്റ് ചാമ്പ്യൻസ് പട്ടം സ്വന്തമാക്കി ഏരീസ് ഗ്രൂപ്പ്.385 കമ്പനികൾ പങ്കെടുത്ത മത്സരത്തിൽ 2479 പോയിന്റുകളുമായാണ് ഏരീസ് മുൻനിരയിൽ എത്തിയത്. തുടർച്ചയായ 30 ദിവസങ്ങളിൽ ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഉദ്യമാണ് സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരെയും ഉൾപ്പെടുത്തി വിജയകരമായി നടപ്പാക്കിയത്.ചാലഞ്ചിന്റെ തുടക്കം ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ & സിഇഒ സർ. […]
ആഡംബര കാർ അലങ്കരിച്ച് പതിമൂന്നാമത്തെ വർഷം; അറേബ്യൻ വേൾഡ് റെക്കോർഡുമായി ഷഫീഖ്

ദുബൈ: യുഎഇ ദേശീയദിനാഘോഷത്തെ വരവേൽക്കാൻ ഫെരാരിയിൽ അലങ്കാരമൊരുക്കി ഷഫീഖ് അബ്ദുൽ റഹിമാൻ വീണ്ടും താരമായി. തുടർച്ചയായ പതിമൂന്നാമത് വർഷമാണ് ഷഫീഖ് പോറ്റമ്മ നാടായ യുഎഇക്ക് അഭിവാദ്യമർപ്പിച്ച് വ്യത്യസ്തമായ പരിപാടികളുമായി സജീവമാകുന്നത്. ആഡംബര വാഹനമായ ഫെറാരി പുരോസാംഗിന്റെ ഏറ്റവും പുതിയ മോഡൽ കാറിൽ യുഎഇയുടെ ചിഹ്നങ്ങളും ഈദുൽ ഇത്തിഹാദ് സന്ദേശവും മുദ്രണം ചെയ്താണ് ഇക്കുറി അലങ്കാരമൊരുക്കിയത്. ഫെരാരിയുടെ ചരിത്രത്തിലെ ഫോർ സീറ്റർ-ഫോർ ഡോർ കാർ ലോകത്തിലെ വിലകൂടിയ വാഹനങ്ങളിലൊന്നാണ്. ദുബായിൽ റിയൽ എസ്റ്റേറ്റ് മേഖലയിലും ഹോസ്പിറ്റാലിറ്റി മേഖലയിലും പ്രവർത്തിക്കുന്ന […]
ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും, പ്രവാസി എക്സലെൻസ് അവാർഡ്ദാനവും കുവൈറ്റ് സിറ്റി കോസ്റ്റ ഡെൽസോൾ ഹോട്ടലിൽ നടന്നു. കേരള വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ ലോക കേരള സഭ പ്രതിനിധിയും ഐഎസിസികെ പ്രസിഡൻ്റുമായ ബാബു ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. സംവിധായകൻ ബ്ലെസ്സി, ഐഎസിസികെ രക്ഷാധികാരിയും കുവൈറ്റ് സ്പെഷ്യൽ ഒളിമ്പിക് ഡയറക്ടറുമായ റിഹാബ് എം ബോറിസ്‌ലി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.വിവിധ മേഖലകളിലെ പ്രവർത്തന […]
മെഹ്ഫിൽ മേരെ സനം സീസൺ 4: ഷാർജയിൽ 22ന്

ദുബായിലെ പ്രമുഖ മലയാളി കൂട്ടായ്മയായ മെഹ്ഫിൽ ഇന്റർനാഷനൽ സംഘടിപ്പിക്കുന്ന ‘മെഹ്ഫിൽ മേരെ സനം സീസൺ -4’ 22ന് വൈകിട്ട് 5.30ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും. യുഎഇയിലെ കലാസ്വാദകർക്ക് മികച്ച ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുന്നതിനാണ് മെഹ്ഫിൽ ഇന്റർനാഷനൽ ഒരുങ്ങുന്നത്. വിവിധ കലാപരിപാടികൾക്കൊപ്പം വിവിധ മേഖലകളിൽ കഴിവു തെളിയിച്ച മൂന്ന് പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിക്കും. ഹ്രസ്വചിത്ര അവാർഡ് വിതരണം, കരോക്കെ ഗാനമേള, ഫാൻസി ഡ്രസ്, മിമിക്രി തുടങ്ങിയ കലാപരിപാടികളും വേദിയിൽ അരങ്ങേറും.
കെ എം സി സി വുമൺ ഓഫ് വിഷൻ നേതൃത്വ-ശാക്തീകരണ ശിൽപശാല സംഘടിപ്പിച്ചു
ദുബായ്:കെ.എം.സി.സി വനിതാ വിംഗ് കാസർക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃത്വ-ശക്തീകരണ ശിൽപശാല സംഘടിപ്പിച്ചു. “ വുമൺ ഓഫ് വിഷൻ എന്ന പേരിൽ അബു ഹൈൽ കെ എം സി സി ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. യഹിയ തളങ്കര പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. സമൂഹത്തിൽ ഉയർന്നുവരുന്ന സ്ത്രീ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിൽ സ്ത്രീ കൂട്ടായ്മകൾ കൂടുതൽ ഉത്തരവാദിത്തത്തോടെ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു ദുബായ് കെഎംസിസി പ്രവാസി വെൽഫെയർ സൊസൈറ്റി നടപ്പിലാക്കുന്ന വെൽഫെയർ സ്‌കീം അംഗത്വ ഹംസഫർ പ്രചരണ […]
അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

അബുദാബി: അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഇന്നലെ അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ സാമ്പത്തിക വികസന പങ്കാളിത്വങ്ങൾ കൂടുതൽ വിപുലമാക്കാൻ ചർച്ചയിൽ ധാരണയായി. കൂടുതൽ നിക്ഷേപപദ്ധതികൾക്ക് വഴിതുറക്കുന്ന ചർച്ചകൾക്കും തീരുമാനമായി. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറലും കിരീടാവകാശിയുടെ ഓഫീസ് ചെയർമാനുമായ സൈഫ് സയീദ് ഗൊബഷ്, മന്ത്രി സജി ചെറിയാൻ, […]