ഇരുപതിനായിരം തൊഴിലവസരങ്ങളുമായി78 പുതിയ പ്രൊജക്ടുകള്‍:ഫെസ്കോ ഗ്രൂപ്പ് വിഷന്‍ 2040 പ്രഖ്യാപിച്ചു.

ദുബൈ: ബഹുമുഖ വാണിജ്യ, വ്യവസായ പദ്ധതികള്‍ ഉള്‍പ്പെടുത്തി, പ്രമുഖ നിര്‍മാതാക്കളായ ഫെസ്കോ ഗ്രൂപ്പ് തങ്ങളുടെ വിഷന്‍ 2040 പ്രഖ്യാപിച്ചു. 100 ബില്യൻ മൂല്യം വരുന്ന 78 പുതിയ പ്രൊജക്ടുകളാണ് ഫെസ്കോ ഗ്രൂപ്പ് ദുബൈയില്‍ വച്ച് പ്രഖ്യാപിച്ചത്. ഇതുവഴി ഇരുപതിനായിരം പുതിയ തൊഴിലവസരങ്ങളാണ് ഇന്ത്യയിലും വിദേശത്തുമായി ഫെസ്കോ ഗ്രൂപ്പ് സംഭാവന ചെയ്യുന്നത്. ഇന്ത്യയിലെ പന്ത്രണ്ട് നഗരങ്ങളിലും മിഡില്‍ ഈസ്റ്റിലുമായി റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളില്‍ നൂറ് ബില്യന്‍ രൂപ മൂല്യം വരുന്ന പുതിയ പദ്ധതികള്‍ക്കായി […]
2025 സാമ്പത്തിക വർഷം വരുമാനത്തിൽ 22% വളർച്ച നേടി ഡോ. ഷംഷീർ വയലിൽ ചെയർമാനായ അൽമസാർ അൽഷാമിൽ എജ്യുക്കേഷൻ
2025 സാമ്പത്തിക വർഷം വരുമാനത്തിൽ 22% വളർച്ച നേടി ഡോ. ഷംഷീർ വയലിൽ ചെയർമാനായ അൽമസാർ അൽഷാമിൽ എജ്യുക്കേഷൻ • വരുമാനം 534 മില്യൺ സൗദി റിയാലായി (1,289 കോടി രൂപ); അറ്റാദായം 7% വളർന്ന് 158.9 മില്യൺ സൗദി റിയാലായി (384 കോടി രൂപ) • 75 മില്യൺ സൗദി റിയാൽ (ഏകദേശം 181 കോടി രൂപ) ഓഹരി ഉടമകൾക്ക് കാഷ് ഡിവിഡൻഡ് റിയാദ്: ജിസിസിയിലെ പ്രമുഖ സ്പെഷ്യലൈസ്ഡ് എജ്യുക്കേഷൻ ദാതാവായ അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ ശക്തമായ വളർച്ച രേഖപ്പെടുത്തി […]
വാക്ക് ഫോർ ഗ്രീൻ : 36,000 ത്തിലേറെ പേരുടെ റെക്കോർഡ് പങ്കാളിത്വവുമായി ലുലു വാക്കത്തോൺ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു ദുബായ് : മംസാർ പാർക്കിൽ പർപ്പിൾ കടൽ തീർത്ത് ലുലു വാക്കത്തോൺ 2026. വാക്ക് ഫോർ ഗ്രീൻ എന്ന ഹാഷ്ടാഗോടെ ആരോഗ്യകരമായ ജീവിതശൈലി, ഫിറ്റ്നസ്, സുസ്ഥിരത എന്നീ സന്ദേശങ്ങൾ പങ്കുവച്ചായിരുന്നു ലുലു വാക്കത്തോൺ. 128ലധികം രാജ്യങ്ങളിൽ നിന്നായി 36,000 ത്തിലേറെ പേരുടെ റെക്കോർഡ് പങ്കാളിത്വമാണ് ലുലു വാക്കത്തോണിന് ലഭിച്ചത്. മൂന്ന് കിലോമീറ്റർ നീണ്ട വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് മുൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് […]
ഷാർജയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

നഗരാതിർത്തികളിലും മികച്ച റീട്ടെയ്ൽ സേവനം ലഭ്യമാക്കുകയാണെന്നും കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്നും എം.എ യൂസഫലി ഷാർജ : യുഎഇയിൽ നഗരാതിർത്തികളിലേക്കും റീട്ടെയ്ൽ സേവനം വിപുലമാക്കുന്നതിന്റെ ഭാഗമായി ഷാർജ കൽബയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ഇക്കണോമിക് ഡിപ്പാർട്ട്മെൻറ് കൽബ ഹെഡ് അംന അൽ സാബി, ഇക്കണോമിക് ഡവലപ്പ്മെൻ്റ കൽബ ബ്രാഞ്ച് ഡെപ്യൂട്ടി ഹെഡ് ഇബ്രാഹിം സുലിമാൻ അൽ ഷർഫ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൽബ മുൻസിപ്പാലിറ്റി ഡയറക്ടർ ഡോ. അഹമ്മദ് സയീദ് അൽ […]
മന്നാ മെസ് റസ്റ്റോറന്റ് ദുബായിലും

ദുബായ്: തമിഴ്നാട് ആസ്ഥാനമായ മന്നാ മെസ് റസ്റ്റോറന്റ് ദുബായിലും പ്രവര്‍ത്തനമാരംഭിച്ചു. ഖിസൈസ് ദമാസ്കസ് സ്ട്രീറ്റിലാണ് അന്താരാഷ്ട്രതലത്തില്‍ മന്നാ മെസിന്റെ ആദ്യ സംരംഭം. ലാന്‍ഡ്മാര്‍ക്ക് സെനത്ത് ഗ്രൂപ്പ് ഫ്രൈഞ്ചൈസിയാണ് (എല്‍.എം.ഇസെഡ്) മന്നാ മെസ് ദുബായിലെത്തിച്ചത്. ഓപ്പണ്‍ മെസ് ശൈലിയിലാണ് റസ്റ്റോറന്റിന്റെ പ്രവര്‍ത്തനമെന്ന് ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്ഥാപകന്‍ ജയരാജ് പറഞ്ഞു. ആസൈവാതില്‍ ആരോഗ്യം എന്ന ആശയം മുന്‍നിര്‍ത്തി പ്രാദേശിക ചേരുവകള്‍ മാത്രം ഉപയോഗിച്ച് ആരോഗ്യകരമായ ഭക്ഷണമാണ് മന്നാ മെസ് നല്‍കിവരുന്നത്. വെജ്, നോണ്‍ വെജ് വിഭവങ്ങള്‍ തമിഴ്നാടിന്റെ തനതായ […]
ജീവനക്കാര്‍ക്കായി റിവാര്‍ഡ് പ്രോഗ്രാം ആരംഭിച്ച് ബിസിസി ഗ്രൂപ്പ്

ദുബായ്: കേരളത്തില്‍ വേരുകളുള്ള ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ജീവനക്കാര്‍ക്കായി റിവാര്‍ഡ് പ്രോഗ്രാം ആരംഭിച്ചു. പാം ജുമൈറയിലെ അറ്റ്ലാന്റിസ് ദ റോയല്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്മാന് അംജദ് സിതാരയുടെ നേതൃത്വത്തിലായിരുന്നു റിവാര്‍ഡ് പ്രോഗ്രാം പ്രഖ്യാപനം. എല്ലാ ജീവനക്കാരുടെയും ശമ്പളത്തില്‍ 30 ശതമാനം വര്‍ധന, എല്ലാ മാനേജര്‍മാര്‍ക്കും പ്രീമിയം എസ്.യു.വികള്‍ സമ്മാനം, വര്‍ക്ക് ലൈഫ് മെച്ചപ്പെടുത്താനുള്ള എക്സ്ക്ലൂസീവ് ലക്ഷ്വറി സംവിധാനങ്ങള്‍ എന്നിവയാണ് റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി നടപ്പാക്കുക. മികച്ചതിനെ ഞങ്ങള്‍ […]
അൽകാട്ടെൽ വി3 സീരീസ് യുഎഇയിൽ പുറത്തിറക്കി

ദുബായ്: ഫ്രഞ്ച് മൊബൈൽ ടെക്നോളജി ബ്രാൻഡായ അൽകാട്ടെൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ തങ്ങളുടെ വി3 സീരീസ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. വി3 അൾട്രാ 5ജി, വി3 പ്രോ 5ജി, വി3 ക്ലാസിക് 5ജി എന്നീ മൂന്ന് പുതിയ മോഡലുകളാണ് പുറത്തിറക്കിയത്. നവീനമായ എൻഎക്സിടിപേപ്പർ 4 ഇൻ 1 സുപ്പീരിയർ ഡിസ്പ്ലേ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്നതാണ് ഈ മോഡലുകൾ. വി3 ക്ലാസിക് 5ജി മോഡലിൽ 6.67 ഇഞ്ച് വലിപ്പമുള്ള എൻഎക്സ്ടിവിഷൻ സുപ്പീരിയർ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 4ജിബി അല്ലെങ്കിൽ 6ജിബി റാം ഓപ്ഷനുകളോടൊപ്പം […]
ഒരേ സമയം മൂന്ന് മലയാള സിനിമകൾ. സുപ്രധാന പ്രഖ്യാപനവുമായി നടത്തി നിർമാതാവ് കണ്ണൻ രവി
ദുബായ്: ഒരേ സമയം മൂന്ന് മലയാള സിനിമകളുടെ പ്രഖ്യാപനം നടത്തി ദുബായിലെ പ്രമുഖ സംരംഭകനും വ്യവസായിയും തമിഴ് ചലച്ചിത്ര നിർമാതാവുമായ കണ്ണൻ രവി. മൂന്ന് മലയാള സിനിമകളുടെ ചിത്രീകരണം കേരളത്തില്‍ ഉടന്‍ ആരംഭിക്കുമെന്നും കണ്ണന് രവി അറിയിച്ചു. തമിഴ് ചിത്രമായ തലൈവര്‍ തമ്പി തലൈമയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.തമിഴ് സൂപ്പർ താരം സത്യരാജിന്റെ മകൻ സിബിൻ രാജ്, നടൻ കൈലാഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മൂന്ന് സിനിമകളിലും തമിഴ്, കന്നഡ, […]
യുഎഇയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; അൽ ഐനിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

നഗരാതിർത്തികളിലേക്കും റീട്ടെയ്ൽ സേവനം വിപുലമാക്കുകയാണെന്നും ജിസിസിയിൽ കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്നും എം.എ യൂസഫലി അൽ ഐൻ : അൽ ഐൻ, അൽ ജിമ്മിയിലുള്ള അൽഐൻ കമ്മ്യുണിറ്റി സെന്ററിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. യുഎഇയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഹൈപ്പർമാർക്കറ്റ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അൽ ഫലാജ് ഇൻവെസ്റ്റ്മെന്റ്സ് മാനേജിങ്ങ് ഡയറക്ടർ ഹംദാൻ അവദ് തരീഫ് മുഹമ്മദ് അൽ കെത്ബി ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജിസിസിയിലെ 269ആമത്തേതും […]
പോളണ്ട് മൂസയുടെ സുഗന്ധവ്യാപാരം 150 രാജ്യങ്ങളിൽ എത്തിയതിന്റെ ആഘോഷം ദുബായ് എക്സ്പോ സിറ്റിയിൽ നടന്നു

മലയാളിയായ പോളണ്ട് മൂസയുടെ ഉടമസ്ഥതയിലുള്ള ‘ഫ്രാഗ്രൻസ് വേൾഡ്’ നൂറ്റിയന്പത് രാജ്യങ്ങളിൽ എത്തിയതിന്റെ ആഘോഷ ചടങ്ങുകൾക്ക്, ദുബായിലെ എക്സ്പോ സിറ്റിയിൽ നടന്ന പ്രൗഡ്ഢഗംഭീരമായ ചടങ്ങിൽ തുടക്കം കുറിച്ചു. ചെയർമാനും സ്ഥാപകനുമായ പോളണ്ട് മൂസയുടെ ഡിജിറ്റൽ സിഗ്നേച്ചറോടെ, ആകാശത്ത് വർണ്ണ വിസ്മയങ്ങൾ തീർത്ത,ഫ്രാഗ്രൻസ് വേൾഡിന്റെ ചരിത്രംപറയുന്ന ഡ്രോൺ ഷോയിലൂടെ, ആഘോഷങ്ങളുടെ ലോഗോ അനാവരണം ചെയ്തു. സിഇഒ പിവി സലാമിന്റെയും, ജോയിന്റ് സിഇഒ പിവി സഫീന്റെയും, ലബീബിന്റേയും സാന്നിദ്ധ്യത്തിലായിരുന്നു ലോഗോ പ്രകാശനം. മമ്മൂട്ടിക്ക് പോളണ്ട് മൂസയുടെ ജീവിത ചരിത്രം സിനിമയാക്കാൻ ആഗ്രഹം […]