കെ എം സി സി വുമൺ ഓഫ് വിഷൻ നേതൃത്വ-ശാക്തീകരണ ശിൽപശാല സംഘടിപ്പിച്ചു
ദുബായ്:കെ.എം.സി.സി വനിതാ വിംഗ് കാസർക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃത്വ-ശക്തീകരണ ശിൽപശാല സംഘടിപ്പിച്ചു. “ വുമൺ ഓഫ് വിഷൻ എന്ന പേരിൽ അബു ഹൈൽ കെ എം സി സി ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. യഹിയ തളങ്കര പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിൽ ഉയർന്നുവരുന്ന സ്ത്രീ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിൽ സ്ത്രീ കൂട്ടായ്മകൾ കൂടുതൽ ഉത്തരവാദിത്തത്തോടെ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു ദുബായ് കെഎംസിസി പ്രവാസി വെൽഫെയർ സൊസൈറ്റി നടപ്പിലാക്കുന്ന വെൽഫെയർ സ്‌കീം അംഗത്വ ഹംസഫർ പ്രചരണ […]
അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

അബുദാബി: അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഇന്നലെ അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ സാമ്പത്തിക വികസന പങ്കാളിത്വങ്ങൾ കൂടുതൽ വിപുലമാക്കാൻ ചർച്ചയിൽ ധാരണയായി. കൂടുതൽ നിക്ഷേപപദ്ധതികൾക്ക് വഴിതുറക്കുന്ന ചർച്ചകൾക്കും തീരുമാനമായി. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറലും കിരീടാവകാശിയുടെ ഓഫീസ് ചെയർമാനുമായ സൈഫ് സയീദ് ഗൊബഷ്, മന്ത്രി സജി ചെറിയാൻ, […]