സൗദി, സെപ്റ്റംബർ 28,2026 : മയക്കുമരുന്ന് കടത്ത് കേസിൽ സൗദി അറേബ്യയിൽ ജയിലിലായിരുന്ന മലയാളിയുടെ വധശിക്ഷ നടപ്പാക്കി. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2023ൽ ഒമാനിൽനിന്ന് റോഡ് മാർഗം സൗദിയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തിയെന്ന കേസിലാണ് അബൂട്ടി പിടിയിലായത്. ഇയാൾ ഓടിച്ചിരുന്ന ജി.എം.സി വാനിൽനിന്ന് 43 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തതായാണ് അധികൃതർ വ്യക്തമാക്കിയത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവച്ചതിനെ തുടർന്ന് രാജവിജ്ഞാപന പ്രകാരമാണ് വധശിക്ഷ നടപ്പാക്കിയത്.
