ദുബായ്,ഒക്ടോബർ 15,2026: കുട്ടികൾ കൃത്രിമബുദ്ധി എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മാതാപിതാക്കൾക്ക് മനസ്സിലാക്കാനും എഐ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും ഉപയോഗിക്കാൻ അവരെ സഹായിക്കാനുമായി ദുബായ് ആദ്യ കുടുംബ എഐ സാക്ഷരതാ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ദുബായ് സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് ജെൻദുബായ് എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചത്. സാങ്കേതികവിദ്യാധിഷ്ഠിത ലോകത്തിനായി ഭാവിതലമുറയെ സജ്ജരാക്കുകയാണ് ലക്ഷ്യം. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെയും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചത്. കുട്ടികളിലെ സർഗാത്മകത വളർത്തുക, സ്വകാര്യത സംരക്ഷിക്കുക, കുടുംബാംഗങ്ങൾ തമ്മിലുള്ള ഇടപെടൽ ശക്തിപ്പെടുത്തുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ദുബായ് സാമൂഹിക അജണ്ട 33, യുഎഇ കുടുംബവർഷം എന്നിവയുടെ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നതാണ് പദ്ധതി. യുഎഇയുടെ മൂല്യങ്ങളും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന ലളിതവും പ്രായോഗികവും സംവേദനാത്മകവുമായ ഉള്ളടക്കമാണ് പ്ലാറ്റ്ഫോമിൽ ഒരുക്കിയിരിക്കുന്നത്. എഐ ഉപയോഗവുമായി ബന്ധപ്പെട്ട പ്രധാന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനൊപ്പം, കുട്ടികളുടെ പഠനത്തിലും വളർച്ചയിലും മാതാപിതാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങളും പ്ലാറ്റ്ഫോം നൽകുന്നു.

The login process is seamless and the customer support is surprisingly responsive. It is a very trustworthy site. Log in via vnnk88dangnhap today.