ദുബായ്, സെപ്റ്റംബർ 18, 2026 : യുവമാധ്യമപ്രവർത്തകരുടെ കഴിവുകൾ വികസിപ്പിക്കാനും മികച്ച ഡിജിറ്റൽ ഉള്ളടക്കം ഒരുക്കാനും ദുബായ് ഗവൺമെന്റ് മീഡിയ ഓഫിസ് (ജി ഡി എം ഒ) മോണിഫൈയുമായി ധാരണാപത്രം ഒപ്പുവച്ചു. മൂന്ന് വർഷത്തേക്കാണ് സഹകരണം.
അറബ് മീഡിയ സമ്മിറ്റ് 2026ന്റെ ഭാഗമായി നടന്ന ചടങ്ങിൽ ദുബായ് പ്രസ് ക്ലബ് ഡയറക്ടർ മറിയം അൽ മുല്ലയും മോണിഫൈ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ആൽബർട്ട് ഷഫീഖും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ദുബായ് മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സൺ മോന ഗാനം അൽ മർറിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
വർക്ക്ഷോപ്പുകൾ, പരിശീലന ക്ലാസുകൾ, മാസ്റ്റർക്ലാസുകൾ എന്നിവയിലൂടെ യുവാക്കൾക്ക് മാധ്യമരംഗത്ത് കൂടുതൽ പ്രായോഗിക പരിശീലനം നൽകും. വിവിധ പരിപാടികളിൽ പങ്കെടുക്കാനും അറിവും അനുഭവങ്ങളും പങ്കുവയ്ക്കാനും അവസരമുണ്ടാകും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ മാധ്യമരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന സാഹചര്യത്തിലാണ് സഹകരണം. എഐ ഉൾപ്പെടെയുള്ള പുതിയ സംവിധാനങ്ങൾ ഉപയോഗിച്ച് ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കുന്നതിലും പരിശീലനം നൽകും.
യുവപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള സാമ്പത്തിക ഉള്ളടക്കം തയ്യാറാക്കുന്നതിൽ മോണിഫൈയുടെ അനുഭവവും പ്രയോജനപ്പെടുത്തും. സാമ്പത്തിക വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കൽ, വിശ്വസനീയമായ വിവരങ്ങൾ കണ്ടെത്തൽ, സങ്കീർണമായ വിഷയങ്ങളെ ആകർഷകമായ കഥകളാക്കി മാറ്റൽ തുടങ്ങിയവ പരിശീലനത്തിൽ ഉൾപ്പെടും.
അറബ് മീഡിയ സമ്മിറ്റിന്റെ ഭാഗമായി മോണിഫൈ മാസ്റ്റർക്ലാസുകൾ, പോഡ്കാസ്റ്റുകൾ, പാനൽ ചർച്ചകൾ എന്നിവയും സംഘടിപ്പിക്കും.

Feeling lucky today and this site made it even better. The bonus offers are actually generous compared to others. Shoutout to phsvip777 for the win.