ദുബായ്,സെപ്റ്റംബർ 14,2026 : സാധുവായ യുഎഇ ഡ്രൈവിങ് ലൈസൻസുള്ള യുഎഇ പൗരന്മാർക്കും താമസക്കാർക്കും ഇനി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെറും അഞ്ച് മിനിറ്റിനുള്ളിൽ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ് (International Driving Permit – IDP) നേടാം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻേഴ്സ് അഫയേഴ്സ്–ദുബായ് , റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ,എമിറേറ്റ്സ് ഓട്ടോമൊബൈൽ ആൻഡ് ടൂറിംഗ് ക്ലബ്, എമിറേറ്റ്സ് ബിസിനസ്മെൻ സർവീസസ് സെന്റർ ആമർ ,- എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ സേവനം ആരംഭിച്ചത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 അറൈവൽസിലുള്ള കസ്റ്റമർ ഹാപ്പിനസ് സെന്ററിലാണ് സേവനം ലഭ്യമാക്കുന്നത്. യാത്രയ്ക്ക് മുമ്പുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്യുകയാണ് സേവനത്തിന്റെ ലക്ഷ്യം.
അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റിനായി അപേക്ഷിക്കുന്നവർ എമിറേറ്റ്സ് ഐഡി, സാധുവായ യുഎഇ ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ടിന്റെ പകർപ്പ്, വ്യക്തിഗത ഫോട്ടോ എന്നിവ ഹാജരാക്കണം. പങ്കാളികളായ സ്ഥാപനങ്ങളുടെ ഡിജിറ്റൽ സംവിധാനങ്ങൾ തമ്മിലുള്ള സംയോജനത്തിലൂടെയാണ് സേവനം പ്രവർത്തിക്കുന്നത്.അപേക്ഷ ലഭിച്ചാൽ സിസ്റ്റം ഉപഭോക്താവിന്റെ വിവരങ്ങൾ സ്വമേധയാ പരിശോധിക്കുകയും അപേക്ഷയ്ക്ക് തൽക്ഷണം അംഗീകാരം നൽകുകയും ചെയ്യും. ഇതുവഴി കൃത്യതയോടെയും വേഗത്തിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകും. സേവനം 24 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ലഭ്യമാണ്. ഉപഭോക്താവിന്റെ യാത്രാനുഭവം സ്മാർട്ട് ട്രാവൽ ഇക്കോസിസ്റ്റത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്ന് ജിഡിആർഎഫ്എ ദുബായ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഫോർ എൻട്രി പെർമിറ്റ്സ് ആൻഡ് റെസിഡൻസി മേജർ ജനറൽ ഖലഫ് അഹമ്മദ് അൽ ഗൈത്ത് പറഞ്ഞു. യാത്ര സുഗമമാക്കുന്നതിനും സർക്കാർ സേവനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്ന് ദുബായ് ആർടിഎ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.

Finally found a place where the game downloads actually work without any glitches. The selection is massive and everything loads up perfectly on my device. Highly recommend zh888gamedownload for the best experience.
I love how I can play on the go without any glitches. The app version is just perfect for my daily breaks. Cheers to kishphapp!
The app download was quick and the installation was seamless. Now I can play on the go whenever I want. Such a convenient setup. plus777asiadownload