ദുബായ് ,സെപ്റ്റംബർ 19,2026: തൊഴിലാളി മേഖലകളിലെ താമസസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി നടപ്പാക്കിയ വിവിധ പദ്ധതികൾ പൂർത്തിയായി. താമസപരിസരങ്ങളുടെ നിലവാരം ഉയർത്തുക, സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുക, തൊഴിലാളികൾക്ക് മികച്ച ജീവിതസാഹചര്യം ഒരുക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതികൾ.
തൊഴിലാളി താമസകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവിധ സർക്കാർ വകുപ്പുകളുടെ വിവരങ്ങൾ ഏകീകരിച്ച് സമഗ്ര വിവരശേഖരവും തയ്യാറാക്കി. കൃത്യമായ കണക്കുകളും പ്രവർത്തന സൂചികകളും ഉൾപ്പെടുന്ന വിവരശേഖരം ഭാവിയിലെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും കൂടുതൽ ആവശ്യമായ മേഖലകൾ കണ്ടെത്തുന്നതിനും സഹായിക്കും.
1417 കെട്ടിടങ്ങളിൽ പരിശോധന
തൊഴിലാളി താമസകേന്ദ്രങ്ങൾക്കായി ഏകീകൃത സ്മാർട്ട് വർഗീകരണ സംവിധാനം മുനിസിപ്പാലിറ്റി നടപ്പാക്കി. ഇതിന്റെ ഭാഗമായി 1417 കെട്ടിടങ്ങളിൽ വിശദമായ പരിശോധന നടത്തി. കെട്ടിടങ്ങളുടെ ഘടനാപരമായ സുരക്ഷ, പൊതുജനാരോഗ്യം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയാണ് പരിശോധിച്ചത്. മാതൃകാ തൊഴിലാളി താമസകേന്ദ്ര പദ്ധതിയുടെ ഭാഗമായി 19 കേന്ദ്രങ്ങൾക്ക് മാതൃകാ പദവി നൽകി. ഇതിൽ മൂന്ന് കേന്ദ്രങ്ങൾക്ക് പ്ലാറ്റിനം, ഒൻപതിന് ഗോൾഡ്, ഏഴിന് സിൽവർ വിഭാഗം ലഭിച്ചു.
നടപ്പാതകളും പാർക്കിങ് സൗകര്യങ്ങളും
തൊഴിലാളി മേഖലകളിലെ നിലവിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. നടപ്പാതകൾ, പാലങ്ങൾ, നടപ്പാതയോടനുബന്ധിച്ച സൗകര്യങ്ങൾ എന്നിവയുടെ ആവശ്യകതയും പരിശോധിച്ചു. മുൻഗണന അനുസരിച്ച് ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനൊപ്പം തൊഴിലാളി മേഖലകളിൽ മികച്ച പാർക്കിങ് സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. തൊഴിലാളി താമസനയത്തിന്റെ ഭാഗമായി നിയമ, നിയന്ത്രണ സംവിധാനങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കുകയും അന്താരാഷ്ട്ര മികച്ച മാതൃകകൾക്കനുസരിച്ച് നിലവാരം ഉയർത്തുകയുമാണ് ലക്ഷ്യമെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പരിസ്ഥിതി, ആരോഗ്യം, സുരക്ഷാ ഏജൻസിയുടെ ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് ഡോ. നസീം മുഹമ്മദ് റാഫി പറഞ്ഞു. തൊഴിലാളികൾക്കായി കടകൾ, സാമൂഹിക സൗകര്യങ്ങൾ, ആധുനിക കായിക സൗകര്യങ്ങൾ എന്നിവയും വിവിധ മേഖലകളിൽ ഒരുക്കുന്നുണ്ട്. ഷോപ്പിങ്, വിനോദം, വ്യായാമം എന്നിവയ്ക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ആരോഗ്യകരമായ ജീവിതശൈലിയും സാമൂഹിക ഇടപെടലുകളും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

Really impressed with the payout speed here. It is rare to find a site this transparent and fair. I’m definitely recommending ph777zk to my friends.