ദുബായ്, സെപ്റ്റംബർ 7,2026 : ഇടതു സാംസ്കാരിക പ്രവർത്തനം എന്നാൽ ഏറ്റവും സാധാരണക്കാരായ മനുഷ്യരെ കൂടിയുള്ള ചേർത്ത് നിർത്തൽ എന്നാണ് അർത്ഥമാക്കുന്നത് എന്ന് മുരളി മുരളിമംഗലത്ത്. ഓർമ്മയും മലയാളം മിഷൻ ദുബായ് ചാപ്റ്ററും ചേർന്നു സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിനു മുന്നോടിയായി എംടി അനുസ്മരണ പ്രഭാഷണവും മുരളിമംഗലത്ത് നിർവഹിച്ചു.
39 വർഷത്തെ പ്രവാസജീവിതം മതിയാക്കി, നാട്ടിലേക്ക് മടങ്ങുന്ന അധ്യാപകനും സംസ്കാരക പ്രവർത്തകനുമായ മുരളി മാഷിന് ഓർമ്മയുടെയും മലയാളം മിഷന്റെയും നേതൃത്വത്തിൽ സംയുക്തമായാണ് യാത്രയയപ്പ് നൽകിയത്. ‘ദല’യുടെ മുൻകാല പ്രവർത്തകനും സഹയാത്രികനും കൂടിയായ മുരളി മാഷിൻറെ യാത്രയയപ്പ് സമ്മേളനത്തിൽ പഴയകാല പ്രവർത്തകരടക്കം നൂറോളം പേരാണ് പങ്കെടുത്തത്. ദലയിലെ തൻറെ മുൻകാല പ്രവർത്തനങ്ങളെ കുറിച്ചും അന്നത്തെ സാംസ്കാരിക പശ്ചാത്തല ത്തെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. 1987ൽ യുഎഇ യിൽ പ്രവാസജീവിതം ആരംഭിച്ചതിനുശേഷം ആദ്യമായി ഒരു പൊതുവേദിയിൽ എത്തിയത് ദലയിലൂടെ ആയിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. ഓർമ്മ ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതം പറഞ്ഞ ആരംഭിച്ച യോഗത്തിൽ ഓർമ്മ പ്രസിഡൻറ് നൗഫൽ പട്ടാമ്പി അധ്യക്ഷനായി. നാട്ടിലേക്ക് മടങ്ങുന്ന മുരളി മാഷിന് ആശംസകൾ അറിയിച്ചുകൊണ്ട് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞ് അഹമ്മദ്, മലയാളം മിഷൻ ദുബായ് ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ, ചാപ്റ്റർ സെക്രട്ടറി ദിലീപ് സി എൻ എൻ, പ്രസിഡണ്ട് ജോജു, ഓർമ്മ വൈസ് പ്രസിഡണ്ട് ജിജിത, മറ്റ് ഓർമ്മ പ്രവർത്തകർ എന്നിവർ സംസാരിച്ചു. ഓർമ്മ സെക്രട്ടറി അബു ജാക്ഷൻ നന്ദി അറിയിച്ചു.

I’ve tried a few different platforms lately, but the access speed here is top notch. Logging in is a breeze every time. Highly recommend bcgamelogin for anyone who hates waiting for pages to load.
Slots here are so exciting and the hit rate feels much better than other sites I’ve used. I’m feeling lucky today thanks to yunoslotapk.