ദുബായ്, സെപ്റ്റംബർ 7,2026 : റോഡ് അറ്റകുറ്റപ്പണികൾ രാത്രിയിലേക്ക് മാറ്റി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി . വാഹനത്തിരക്ക് കുറഞ്ഞ സമയത്ത് ജോലികൾ പൂർത്തിയാക്കി രാവിലെ തിരക്കിന് മുൻപ് റോഡുകൾ തുറക്കുകയാണ് ലക്ഷ്യം. ടാർ റോഡുകളുടെ അറ്റകുറ്റപ്പണി, നടപ്പാതകൾ, പാലങ്ങൾ, തുരങ്കങ്ങൾ, തെരുവുവിളക്കുകൾ, ട്രാഫിക് സിഗ്നലുകൾ, റോഡ് അടയാളങ്ങൾ, സുരക്ഷാ ബാരിയറുകൾ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികളും രാത്രിയിൽ നടത്തുന്നു.
2026ലെ പദ്ധതിയുടെ ഭാഗമായി ജൂൺ ആദ്യം വരെ 9 പ്രധാന റോഡുകളിലായി 17 കിലോമീറ്റർ റോഡ് നവീകരിച്ചതായി ആർ ടി എ അധികൃതർ അറിയിച്ചു. ആറ് മേഖലകളിലാണ് ജോലികൾ നടത്തിയത്. ഈ വർഷം 90,000 ചതുരശ്ര മീറ്റർ റോഡ് അറ്റകുറ്റപ്പണി നടത്താനാണ് ആർടിഎ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ഇത് 88,000 ചതുരശ്ര മീറ്ററായിരുന്നു. സ്മാർട്ട് സംവിധാനങ്ങൾ, ഫീൽഡ് പരിശോധനകൾ, യാത്രക്കാരുടെ പരാതികൾ, വാഹനത്തിരക്ക് തുടങ്ങിയ വിവരങ്ങൾ പരിശോധിച്ചാണ്, റോഡുകളുടെ അറ്റകുറ്റപ്പണിക്ക് മുൻഗണന നിശ്ചയിക്കുന്നത്. ജോലികൾ തുടങ്ങുന്നതിന് മുൻപ് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഒരുക്കും. രാവിലെ തിരക്കിന് മുൻപ് എല്ലാ റോഡ് ലെയിനുകളും തുറക്കുമെന്ന് ആർടിഎ അറിയിച്ചു.
റോഡ് ശൃംഖലയുടെ 95 ശതമാനം ‘എക്സലന്റ്’ നിലവാരത്തിലാണ് തുടരുന്നതെന്നും ആർടിഎ വ്യക്തമാക്കി.തിരക്ക് കുറഞ്ഞ സമയത്ത് ജോലികൾ പൂർത്തിയാക്കുന്നതിലൂടെ ഗതാഗതത്തെ ബാധിക്കാതെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സുരക്ഷ ഉറപ്പാക്കാനും സാധിക്കുന്നതായി ആർടിഎ വ്യക്തമാക്കി.

The login process is quick and the game variety is amazing. I always have a great time whenever I visit 777barlogin
Super impressed with the game variety here. Everything loads quickly and the customer support is actually helpful. Highly recommend vnop88 to anyone who loves online gaming.
The game variety is just insane and the interface is super easy to navigate. Really enjoying the vibes here. Highly recommend phjilico to everyone!