ദുബായ്,സെപ്റ്റംബർ 24 : യുഎഇയിൽ സ്കൂളുകൾ തുറന്നതിന് പിന്നാലെ കുട്ടികളിൽ ഇൻഫ്ലുവൻസയും പനിയും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി സ്കൂളുകളും ഡോക്ടർമാരും.പനി, ചുമ, തുടങ്ങിയ ലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്നാണ് നിർദേശം.പനി കുറയ്ക്കാനുള്ള മരുന്നുകളുടെ സഹായമില്ലാതെ കുറഞ്ഞത് 24 മണിക്കൂർ പനി പൂർണമായും മാറിയതിന് ശേഷമേ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാവൂവെന്ന് അധികൃതർ വ്യക്തമാക്കി. രോഗലക്ഷണങ്ങൾ കുറഞ്ഞാലും കുട്ടികളിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകരാൻ സാധ്യതയുള്ളതിനാലാണ് 24 മണിക്കൂർ നിരീക്ഷണം നിർദേശിക്കുന്നത്.നിലവിൽ ഇൻഫ്ലുവൻസ എ ബാധയാണ് കൂടുതലായി കാണുന്നതെന്ന് ഡോക്ടർമാർ പറയുന്നു. രോഗം നേരത്തെ തിരിച്ചറിഞ്ഞാൽ ആന്റിവൈറൽ മരുന്നുകളിലൂടെ രോഗമുക്തി വേഗത്തിലാക്കാൻ കഴിയും. ശ്വാസംമുട്ടൽ, ആസ്ത്മ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മുന്നറിയിപ്പുണ്ട്.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണങ്ങളിലൂടെയും സ്പർശനത്തിലൂടെയും ക്ലാസ് മുറികളിൽ വൈറസ് വേഗത്തിൽ പടരാം. രോഗപ്രതിരോധത്തിന് വാർഷിക ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നെന്നും ഡോക്ടർമാർ വ്യക്തമാക്കി.കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണവും ആവശ്യത്തിന് വെള്ളവും നൽകുന്നതിനൊപ്പം കൈകൾ പതിവായി കഴുകുക, ആവശ്യമായ സാഹചര്യങ്ങളിൽ മാസ്ക് ധരിക്കുക തുടങ്ങിയ ശുചിത്വശീലങ്ങളും കുട്ടികളെ പരിശീലിപ്പിക്കണമെന്നും ഡോക്ടർമാർ ഓർമിപ്പിച്ചു

I have had some amazing wins here recently. The bonuses are generous and the local support team is very helpful. It feels like a lucky place to play. Visit phjililucky
Great selection of games and the VIP perks are actually worth it. I feel like a valued player here. Make sure to check out vnokvip68.