ഷാർജ, ഒക്ടോബർ 5, 2026: യുവജീവനക്കാരുടെ കഴിവുകളും ആശയങ്ങളും പ്രയോജനപ്പെടുത്തുന്നതിനായി യൂത്ത് കൗൺസിലിന് രൂപം നൽകി ഷാർജ എയർപോർട്ട് അതോറിറ്റി. യുഎഇ സിവിൽ ഏവിയേഷൻ ദിനത്തോടനുബന്ധിച്ചാണ് കൗൺസിലിന്റെ തുടക്കം.
തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൽ യുവജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാനും അവരുടെ ആശയങ്ങൾ അതോറിറ്റിയുടെ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്ന പദ്ധതികളാക്കി മാറ്റാനുമാണ് കൗൺസിൽ ലക്ഷ്യമിടുന്നത്.
യാത്ര, വിനോദസഞ്ചാരം, വ്യാപാരം എന്നിവയെ പിന്തുണയ്ക്കുന്നതിലും യുഎഇയെ ലോകവുമായി ബന്ധിപ്പിക്കുന്നതിലും വ്യോമയാന മേഖല നിർണായക പങ്കുവഹിക്കുന്നുവെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സാലിം അൽ മിദ്ഫ പറഞ്ഞു. അതോറിറ്റിയുടെ വികസനത്തിൽ യുവജീവനക്കാരുടെ പങ്ക് ശക്തിപ്പെടുത്താനും സർഗാത്മകതയെ പ്രോത്സാഹിപ്പിക്കാനും പുതിയ വേദി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആശയങ്ങൾ അവതരിപ്പിക്കാനും പദ്ധതികൾ നടപ്പാക്കാനും അവസരം
യുവജീവനക്കാരുടെ പ്രതീക്ഷകളും നിർദേശങ്ങളും അതോറിറ്റിയെ അറിയിക്കുന്നതിനൊപ്പം പുതിയ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതും കൗൺസിലിന്റെ ചുമതലയായിരിക്കും. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നവീകരണത്തിനുമുള്ള ആശയങ്ങൾ അവതരിപ്പിക്കുകയും സ്ഥാപനത്തിനകത്തും സമൂഹത്തിലുമുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യും.
പ്രാദേശിക, മേഖലാതല, അന്തർദേശീയ യുവജന വേദികളിലും പരിപാടികളിലും കൗൺസിൽ അതോറിറ്റിയെ പ്രതിനിധീകരിക്കും. ജീവനക്കാർക്കായി യുവജന ശിൽപശാലകളും പരിപാടികളും സംഘടിപ്പിക്കുന്നതിനൊപ്പം ബന്ധപ്പെട്ട കൗൺസിലുകളുമായും സംഘടനകളുമായും സഹകരണം വളർത്തുകയും ചെയ്യും.

I have tried many sites but this one is really smooth. The login process is fast and I love the bonuses. Check out plus777viplogin for a great experience.
Finally found a place where the wins actually feel fair. The community is active and the site is very responsive. Cheers to idwarunghoki88 for the great service.
The app interface is super smooth and the login process is a breeze. I really love how fast the games load. Definitely a great choice for anyone looking for a reliable platform. Check out 666jililoginapp