ഷാർജ,ഒക്ടോബർ 14,2026 : ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 45-ാമത് പതിപ്പ് നവംബർ 4 മുതൽ 15 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കും. ‘കഥകളാൽ നിർമിതം’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ പുസ്തകോത്സവം. 124 രാജ്യങ്ങളിൽനിന്നായി 2,673 പ്രസാധകരും പ്രദർശകരും പുസ്തകോത്സവത്തിൽ പങ്കെടുക്കും. 25 രാജ്യങ്ങളിൽനിന്നുള്ള 106 എഴുത്തുകാരും കലാകാരന്മാരും ബുദ്ധിജീവികളും മേളയുടെ ഭാഗമാകും. സാംസ്കാരികവും കലാപരവുമായ 1,500 പരിപാടികളും നടക്കും. ഈ വർഷം ഒമാനാണ് അതിഥി രാജ്യം. ഒമാന്റെ സാഹിത്യം, പൈതൃകം, എഴുത്തുകാർ, കലാകാരന്മാർ എന്നിവയെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് വിശദാംശങ്ങൾ പ്രഖ്യാപിച്ചത്. ത്രില്ലർ ഫെസ്റ്റിവലിന്റെയും ഷാർജ അന്താരാഷ്ട്ര ലൈബ്രറി സമ്മേളനത്തിന്റെയും തീയതികളും പ്രഖ്യാപിച്ചു. സന്ദർശകർക്കായി പുതിയ അനുഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ‘കവികളുടെ ഇടം’ എന്ന വിഭാഗത്തിൽ സന്ദർശകർ പറയുന്ന കഥകളെ അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ കവിതകളാക്കി മാറ്റും. കുട്ടികൾക്കായി ഒരുക്കുന്ന ‘ഭാവിയുടെ കരങ്ങൾ’ എന്ന സംവേദനാത്മക വിദ്യാഭ്യാസ നഗരവും ഇത്തവണത്തെ പുസ്തകോത്സവത്തിന്റെ പ്രത്യേകതയാണ്.

Finally found a site that actually works smoothly. The login process is super fast and I didn’t encounter any glitches. Definitely a top choice for anyone looking for a reliable experience. Check out youwinlogin