ദുബായ്, സെപ്റ്റംബർ 30, 2026 : മാറ്റങ്ങൾക്ക് നേതൃത്വം നൽകുകയും ഭാവിയെ രൂപപ്പെടുത്തുകയും ചെയ്യേണ്ട പുതിയ തലമുറയ്ക്ക് സന്ദേശവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഷെയ്ഖ് മുഹമ്മദിന്റെ ‘ദി ലെറ്റേഴ്സ് ’ എന്ന പുസ്തകത്തിലെ ‘A Letter to the New Generation’ എന്ന കത്തിലാണ് പുതിയ തലമുറയോടുള്ള തന്റെ കാഴ്ചപ്പാടുകളും ജീവിതാനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങളും അദ്ദേഹം പങ്കുവച്ചത്.
അറിവാണ് പുതിയ തലമുറയുടെ ഏറ്റവും വലിയ ശക്തി
മുൻ തലമുറകളുടേതിൽ നിന്ന് ഏറെ വ്യത്യസ്തമായ ലോകത്താണ് ഇന്നത്തെ യുവാക്കൾ വളരുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. അറിവിന് ഇന്ന് ഭൂമിശാസ്ത്രപരമായ അതിരുകളില്ല. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും പഠിക്കാനും വിവിധ രാജ്യങ്ങളിലുള്ളവരുമായി ചേർന്ന് പ്രവർത്തിക്കാനും സാങ്കേതികവിദ്യ അവസരമൊരുക്കുന്നു. പുതിയ തലമുറയുടെ ഏറ്റവും വലിയ നേട്ടം അറിവിലേക്കുള്ള ഈ എളുപ്പത്തിലുള്ള പ്രവേശനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എഐ അവസരമാക്കി മാറ്റണം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ നൽകുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് യുവാക്കളോടുള്ള ഷെയ്ഖ് മുഹമ്മദിന്റെ ആഹ്വാനം. മുൻപ് ഒരു സംഘം ആളുകൾ ചേർന്ന് ചെയ്തിരുന്ന പല ജോലികളും ഇന്ന് ഒരാൾക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ വേഗത്തിൽ ചെയ്യാൻ കഴിയുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ പഴയ രീതികൾ ആവർത്തിക്കുന്നതിന് പകരം ഭാവിക്ക് ആവശ്യമായ പുതിയ കഴിവുകൾ സ്വന്തമാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സാങ്കേതികവിദ്യ മാറാം, മൂല്യങ്ങൾ മാറരുത്
ലോകം എത്ര വേഗത്തിൽ മാറിയാലും സത്യസന്ധത, വിശ്വാസ്യത, നീതി, സഹിഷ്ണുത, കരുണ, മറ്റുള്ളവരോടുള്ള ബഹുമാനം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ കൈവിടരുതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. മുൻ തലമുറയുടെ ചിന്താരീതി അതേപടി പിന്തുടരുന്നതല്ല യഥാർഥ ജ്ഞാനം. പകരം അവർ പിന്തുടർന്ന മൂല്യങ്ങളും ധാർമിക തത്വങ്ങളും ജീവിതത്തിൽ നിലനിർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വന്തം വ്യക്തിത്വവും വേരുകളും മറക്കരുത്
ലോകം കൂടുതൽ പരസ്പരം ബന്ധപ്പെടുമ്പോൾ സ്വന്തം സംസ്കാരവും വ്യക്തിത്വവും നഷ്ടപ്പെടാതിരിക്കേണ്ടതിന്റെ പ്രാധാന്യവും കത്തിൽ ഷെയ്ഖ് മുഹമ്മദ് എടുത്തുപറഞ്ഞു. അറിവിനെ ആയുധമാക്കാനും സ്വന്തം വേരുകളെ ശക്തിയാക്കാനും വലിയ സ്വപ്നങ്ങൾ കാണാനും മൂല്യങ്ങളെ വഴികാട്ടിയാക്കാനുമുള്ള ആഹ്വാനത്തോടെയാണ് പുതിയ തലമുറയ്ക്കുള്ള സന്ദേശം ഷെയ്ഖ് മുഹമ്മദ് അവസാനിപ്പിക്കുന്നത്.

The payout speed here is insane. I got my winnings processed way faster than on other sites. bossjiliph is legit and trustworthy.