മിഥുൻസ് മണി മാർക്കറ്റ് ദുബായിൽ പുതിയ ശാഖ ആരംഭിച്ചു

ദുബായ്: ട്രേഡിങ് അക്കാദമിയും ഫിനാൻഷ്യൽ എജ്യുക്കേഷൻ സ്ഥാപനവുമായ മിഥുൻസ് മണി മാർക്കറ്റ് ദുബായിൽ പുതിയ ശാഖ ആരംഭിച്ചു. ബുർജുമാൻ ദ ബിസിനസ് സെന്ററിലാണ് നാലാമത്തെ ശാഖ പ്രവർത്തനം തുടങ്ങിയത്.കഴിഞ്ഞ എട്ട് വർഷത്തിലേറെയായി വിജയകരമായി പ്രവർത്തിച്ചുവരുന്ന മിഥുൻസ് മണി മാർക്കറ്റ് 7,000-ലേറെ ട്രേഡർമാർക്ക് ഫിനാൻഷ്യൽ മാർക്കറ്റുകളിലും ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജികളിലും പരിശീലനം നൽകിയിട്ടുണ്ട്.ഉദ്ഘാടന ചടങ്ങിൽ എൻജിനീയർ അഡെൽ സലേം അൽക്കാഫ് അൽഹാഷ്മി മുഖ്യാതിഥിയായി. നടി ഐമ റോസ്മി സെബാസ്റ്റ്യനും പങ്കെടുത്തു. ബുർജുമാൻ ശാഖ തുറന്നതിലൂടെ ട്രേഡിങ്, ഫിനാൻഷ്യൽ എജ്യുക്കേഷൻ എന്നിവ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാവുമെന്ന് മിഥുൻസ് മണി മാർക്കറ്റ് സി.ഇ.ഒ മിഥുൻ ഗിരീഷൻ പറഞ്ഞു.സാമ്പത്തിക സാക്ഷരത ഓരോ വ്യക്തിയുടെയും അവകാശമാണെന്ന നിലപാടോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് മിഥുൻ പറഞ്ഞു. ഇതുവരെ ഏഴായിരത്തിലേറെ പേർക്ക് ട്രേഡിങ്ങിലും നിക്ഷേപ തന്ത്രങ്ങളിലും പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാറുന്ന ആഗോള സാഹചര്യത്തിൽ സാമ്പത്തിക അവബോധം അത്യന്താപേക്ഷിതമാണെന്നും മിഥുൻസ് മണി മാർക്കറ്റിന്‍റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും ആദെൽ സാലെം അൽ ഹാഷ്മി അഭിപ്രായപ്പെട്ടു.

പുതിയ ശാഖയിൽ ട്രേഡർമാർക്കും നിക്ഷേപകർക്കുമായി വിപുലമായ ശിൽപശാലകൾ, വ്യക്തിഗത ഉപദേശ സേവനങ്ങൾ, ട്രെയിനിംഗ് സെഷനുകൾ എന്നിവ ലഭ്യമാകും. അക്കാദമിയുടെ ജനപ്രിയമായ സൗജന്യ വാരാന്ത്യ പരിശീലന പരിപാടികളും ഇവിടെ തുടരും. നിലവിൽ ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള മിഥുൻസ് മണി മാർക്കറ്റ്, യുഎഇയിലുടനീളം സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

Share this:

മിഥുൻസ് മണി മാർക്കറ്റ് ദുബായിൽ പുതിയ ശാഖ ആരംഭിച്ചു

Share this:

Related to this topic: