ഷാർജ, സെപ്റ്റംബർ 7,2026 : ഷാർജയിലെ ജലവിതരണ സംവിധാനം കൂടുതൽ സ്മാർട്ടാകുന്നു. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ 9,129 പുതിയ സ്മാർട്ട് വാട്ടർ മീറ്ററുകൾ സ്ഥാപിക്കുകയും 9,734 പഴയ മീറ്ററുകൾ മാറ്റിസ്ഥാപിക്കുകയും ചെയ്തതായി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി അറിയിച്ചു.
ഇതോടെ എമിറേറ്റിലെ സ്മാർട്ട് വാട്ടർ മീറ്ററുകളുടെ എണ്ണം 3.8 ലക്ഷം കടന്നു. ജനുവരി–ജൂലൈ കാലയളവിൽ മീറ്ററുകളുടെ പ്രവർത്തനം ഉറപ്പാക്കുന്നതിനായി 39,746 മീറ്ററുകൾ പ്രത്യേക ലാബുകളിൽ പരിശോധിക്കുകയും ചെയ്തു. ജലവിതരണ മേഖലയിൽ ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ. കൃത്യമായ ജല ഉപഭോഗം രേഖപ്പെടുത്താനും ജലവിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും പദ്ധതി സഹായിക്കുമെന്ന് SEWA അറിയിച്ചു. പുതിയ സ്മാർട്ട് മീറ്ററുകളുടെ പ്രധാന നേട്ടം കൃത്യമായ റീഡിങ് ലഭിക്കുന്നതാണ്. വീടുകളിലും കെട്ടിടങ്ങളിലും അസാധാരണമായ ജലപ്രവാഹമോ ചോർച്ചയോ ഉണ്ടായാൽ അത് കണ്ടെത്താനും മീറ്ററുകൾ സഹായിക്കും. ഇതിലൂടെ വെള്ളം പാഴാകുന്നത് കുറയ്ക്കാനാകും.
താമസ മേഖലകൾ, വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായ മേഖലകൾ എന്നിവിടങ്ങളിൽ നിശ്ചിത സമയക്രമം അനുസരിച്ചാണ് മീറ്ററുകൾ സ്ഥാപിക്കുകയും മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നത്.ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ജലവിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കാനും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനുമാണ് SEWAയുടെ ലക്ഷ്യം.

The gaming experience here is top notch. I really appreciate how fast the loading times are. Definitely my new favorite spot, check out bdjoya9gems if you want some real excitement.