ദുബായ്,സെപ്റ്റംബർ 7,2026 : യുഎഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഓർമ സംഘടിപ്പിക്കുന്ന കേരളോത്സവം 2026ന്റെ വിജയകരമായ നടത്തിപ്പിനായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. ദുബായ് ഖുസൈസിലെ ഹുദൈബിയ സ്കൂളിൽ ഞായറാഴ്ച ചേർന്ന സ്വാഗതസംഘ രൂപീകരണയോഗം ലോക കേരളസഭാംഗം എൻ കെ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഓർമ പ്രസിഡന്റ് അംബുജാക്ഷൻ അധ്യക്ഷനായി. ഓർമയുടെ അഞ്ച് മേഖലകളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നായി ആയിരത്തിലേറെ പേർ യോഗത്തിൽ പങ്കെടുത്തു. 201 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു. ഓർമ മുൻ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിലിനെ ജനറൽ കൺവീനറായും അരുൺ കെ വി, ഫിറോസിയ ദിലീഫ്റഹ്മാൻ എന്നിവരെ ജോയിന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു. ലോക കേരളസഭാംഗം എൻ കെ കുഞ്ഞഹമ്മദ് രക്ഷാധികാരിയും ഒ വി മുസ്തഫ ചെയർമാനുമാകും. റഷീദ് മട്ടന്നൂർ, സജീവൻ കെ വി, ശശികുമാർ എന്നിവർ വൈസ് ചെയർമാൻമാരാണ്.
അനീഷ് മണ്ണാർക്കാട് പ്രോഗ്രാം കമ്മിറ്റി കൺവീനറും റിയാസ് സി കെ പരസ്യ കമ്മിറ്റി കൺവീനറും അക്ബർ അലി പ്രചാരണ കമ്മിറ്റി കൺവീനറും ദിലീപ് സി എൻ എൻ മീഡിയ കമ്മിറ്റി കൺവീനറുമാണ്. ദുബായ് ഖുസൈസിലെ അമിറ്റി സ്കൂൾ അങ്കണത്തിൽ രണ്ടു ദിവസങ്ങളിലായാണ് കേരളോത്സവം അരങ്ങേറുക. കേരളത്തിന്റെ കലാ-സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കുന്നത്. പ്രശസ്ത ഗായകരായ ജ്യോത്സ്ന, സയനോര ഫിലിപ്പ്, അരവിന്ദ് വേണുഗോപാൽ, പുഷ്പവതി എന്നിവർ ഒരുക്കുന്ന സംഗീതവിരുന്ന് ഇത്തവണത്തെ കേരളോത്സവത്തിന്റെ പ്രധാന ആകർഷണമായിരിക്കും.
റഷീദ് മട്ടന്നൂർ, ടി ജമാലുദീൻ , അബ്ദുള്ള ഹിലാൽ അൽബർഷ, ജനറൽ കൺവീനർ പ്രദീപ് തോപ്പിൽ, ട്രഷറർ സാദിഖ്, ജോയിന്റ് ട്രഷറർ സുൽഫത്, മുൻ സെക്രട്ടറി അനീഷ് മണ്ണാർക്കാട്, സജീവൻ കെ വി, മോഹനൻ മൊറാഴ എന്നിവർ സംസാരിച്ചു. ഓർമ സെക്രട്ടറി അക്ബർ അലി സ്വാഗതവും വൈസ് പ്രസിഡന്റ് സോണിയ ഷിനോയ് പുൽപ്പാട്ട് നന്ദിയും പറഞ്ഞു.
ദുബായ് മലയാളികളുടെ ഏറ്റവും വലിയ നാട്ടുത്സവമായി കേരളോത്സവം 2026നെ ഒരുക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. കേരളോത്സവ നഗരിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ചടങ്ങിൽ കേരളോത്സവം 2026ന്റെ ബ്രോഷർ പ്രകാശനവും നടന്നു.

Such a fun atmosphere and the games are so addictive in a good way. I always have a blast on jilibeeonlinecasino.
Finally found a site that actually pays out quickly without a million questions. The customer support team is also very helpful and friendly. Highly recommend bdviptaka23 to everyone.
Honestly, this is the smoothest login experience I have had in a while. The app is super responsive and I didn’t face any lag. Definitely a solid choice for anyone looking for a reliable platform. Check out 999dbloginapp for more info.