ദുബായ് ,ഓഗസ്റ്റ് 19 2026 : ദുബായ് വേൾഡ് ട്രേഡ് സെന്റർ 2026-ലെ ശേഷിക്കുന്ന മാസങ്ങളിലെ ഇവന്റ് കലണ്ടർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് മുതൽ ഡിസംബർ വരെ അന്താരാഷ്ട്ര പ്രദർശനങ്ങളും സമ്മേളനങ്ങളും ബിസിനസ് പരിപാടികളുമായി ദുബായിൽ തിരക്കേറും. ദുബായ് നഗരമധ്യത്തിലെ DWTC-ക്കൊപ്പം എക്സ്പോ സിറ്റിയിലെ ദുബായ് എക്സിബിഷൻ സെന്ററിലും നിരവധി വൻകിട പരിപാടികളാണ് അരങ്ങേറുക.
ടൂറിസം, സാങ്കേതികവിദ്യ, സുസ്ഥിരത, ആരോഗ്യരംഗം, ഭക്ഷ്യ-പാനീയ മേഖല, ഊർജം, നിർമാണം, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ അന്താരാഷ്ട്ര ഇവന്റുകളാണ് കലണ്ടറിലുള്ളത്.
ഓഗസ്റ്റ് മാസത്തെ പ്രധാന ഇവെന്റുകൾ
മിഡിൽ ഈസ്റ്റ് ഇവന്റ് ഷോ
ജെപിഎക്സ് എൻറർടെയ്ൻമെന്റ് എക്സിബിഷൻ
ദുബായ് ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് ഡെവലപ്മെന്റ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ — ഡിഹാഡ്**
ഇന്റർനാഷണൽ എമർജൻസി ആൻഡ് കാറ്റസ്ട്രോഫി മാനേജ്മെന്റ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ,
ദുബായ് ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽസ് ആൻഡ് ടെക്നോളജീസ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ — ഡ്യൂഫാറ്റ്,
ഇന്റർനാഷണൽ ഫാമിലി മെഡിസിൻ കോൺഫറൻസ് ആൻഡ് എക്സിബിഷൻ.
സെപ്റ്റംബർ മാസത്തെ ഇവെന്റുകൾ
മിഡിൽ ഈസ്റ്റ് എനർജി
ഇന്റർനാഷണൽ പ്രോപ്പർട്ടി ഷോ
എയിം കോൺഗ്രസ്
ദുബായ് ഡെർമ
ക്രിപ്റ്റോ എക്സ്പോ
അറേബ്യൻ ട്രാവൽ മാർക്കറ്റ്
ഫോറെക്സ് എക്സ്പോ
സീംലെസ് മിഡിൽ ഈസ്റ്റ്
മീഡാം — ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് മെഡിക്കൽ എക്സലൻസ്
റുയാ — കരിയേഴ്സ് യുഎഇ
ഗോടെക്
എഡബ്ല്യുഎസ് സമ്മിറ്റ് ദുബായ്
ജിസെക് — ഗൾഫ് ഇൻഫർമേഷൻ സെക്യൂരിറ്റി എക്സ്പോ ആൻഡ് കോൺഫറൻസ്
മിഡിൽ ഈസ്റ്റ് കോട്ടിംഗ്സ് ഷോ
ഒക്ടോബർ ഇവെന്റുകൾ
ബ്യൂട്ടിവേൾഡ് ദുബായ്
എയർപോർട്ട് ഷോ
ഗ്ലോബൽ എയർപോർട്ട് ലീഡേഴ്സ് ഫോറം
റൈസ് ഗ്ലോബൽ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് ആൻഡ് എക്സ്പോ
എച്ച്ആർ സമ്മിറ്റ്
പേപ്പർവേൾഡ് മിഡിൽ ഈസ്റ്റ്
ഗിഫ്റ്റ് ആൻഡ് ലൈഫ്സ്റ്റൈൽ മിഡിൽ ഈസ്റ്റ്
ആക്സസ് എബിലിറ്റീസ് എക്സ്പോ
വെറ്റെക്സ്
വേൾഡ് ഗ്രീൻ ഇക്കോണമി സമ്മിറ്റ്
നജാഹ് എക്സിബിഷൻ
ദുബായ് എഐ ഫെസ്റ്റിവൽ
അറബ്ലാബ് പ്ലസ്
ഗ്രോടെക് മിഡിൽ ഈസ്റ്റ്
ഇഎച്ച്എസ് പബ്ലിക് ഹെൽത്ത് കോൺഫറൻസ്
കാബ്സാറ്റ്
സാറ്റ് എക്സ്പോ
ബേബി ആൻഡ് കിഡ്സ് എക്സ്പോ
ദ സ്കൂൾ ആൻഡ് നഴ്സറി ഷോ
ജ്വല്ലറി, ജെം ആൻഡ് ടെക്നോളജി ഇൻ ദുബായ്
ദുബായ് മസിൽ ഷോ ആൻഡ് ആക്ടീവ് ഷോ
നവംബർ
ഗൾഫ് ഹോസ്റ്റ്
ഗൾഫുഡ് മാനുഫാക്ചറിംഗ്
ഐഎസ്എം മിഡിൽ ഈസ്റ്റ്
പ്രൈവറ്റ് ലേബൽ മിഡിൽ ഈസ്റ്റ്
വേൾഡ് ടുബാക്കോ മിഡിൽ ഈസ്റ്റ്
ഇവി വേൾഡ് ഷോ
ജെസ് — ഗ്ലോബൽ എജുക്കേഷണൽ സപ്ലൈസ് ആൻഡ് സൊല്യൂഷൻസ്
വേൾഡ് വേപ്പ് ഷോ
ദ മൈനിംഗ് ഷോ
ദുബായ് ഇന്റർനാഷണൽ ഫുഡ് സേഫ്റ്റി കോൺഫറൻസ്
ഇന്റർനാഷണൽ അപ്പാരൽ ആൻഡ് ടെക്സ്റ്റൈൽ ഫെയർ
മിഡിൽ ഈസ്റ്റ് ഓർഗാനിക് ആൻഡ് നാച്ചുറൽ പ്രോഡക്ട്സ് എക്സ്പോ
പേപ്പർ അറേബ്യ
വേൾഡ് പോലീസ് സമ്മിറ്റ്
ബിഗ് 5 ഗ്ലോബൽ
ജിയോ വേൾഡ്
എച്ച്വിഎസിആർ വേൾഡ്
ലൈവബിൾ സിറ്റീസ് എക്സ്
ഫ്യൂച്ചർ എഫ്എം
ഓട്ടോമെക്കാനിക്ക ദുബായ്
വേൾഡ് ആർട്ട് ദുബായ്
ഓൺസെറ്റ് എക്സ്പോ
ഡിസംബർ
ജ്വല്ലറി ആൻഡ് ബ്രൈഡ് അറേബ്യ
ഗാലറി ഓഫ് ഡ്രീംസ്
സൈൻ ആൻഡ് ഗ്രാഫിക് ഇമേജിംഗ് മിഡിൽ ഈസ്റ്റ്
യുഐടിപി കോൺഫറൻസ്
മെബാ ഷോ ദുബായ്
ജിടെക്സ് ഗ്ലോബൽ
ഇന്റർനാഷണൽ സമ്മിറ്റ് ഫോർ ഏവിയേഷൻ ട്രെയിനിംഗ്
ഏഷ്യ ബേബി ചിൽഡ്രൻ മെറ്റേണിറ്റി എക്സിബിഷൻ
ഇന്റർനാഷണൽ അപ്ലയൻസ് ആൻഡ് ഇലക്ട്രോണിക്സ് ഷോ
ചൈന പ്രോഡക്ട്സ് ഫെയർ
DWTC-യും Dubai Exhibition Centre-ഉം പരസ്പരം പൂരകമായി പ്രവർത്തിക്കുന്നതിലൂടെ വലിയ തോതിലുള്ള ഇവന്റുകൾ ഒരേ കാലയളവിൽ സംഘടിപ്പിക്കാനുള്ള ശേഷി വർധിച്ചതായി DWTC എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മഹിർ ജുൽഫാർ പറഞ്ഞു.
അന്താരാഷ്ട്ര വ്യാപാരം, നിക്ഷേപം, നവീകരണം, ബിസിനസ് സഹകരണം എന്നിവയ്ക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതാണ് 2026-ലെ വിപുലമായ ഇവന്റ് കലണ്ടറിലൂടെ ലക്ഷ്യമിടുന്നത്.
