അബുദാബി ,ഓഗസ്റ്റ് 22 2026 : 2026ലെ ആദ്യ ആറുമാസത്തെ സാമ്പത്തിക ഫലങ്ങൾ സമയത്ത് പുറത്തുവിടുന്നതിൽ 99 ശതമാനം കമ്പനികളും ചട്ടം പാലിച്ചതായി അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് (ADX) അറിയിച്ചു.
ADXൽ ആകെ 104 കമ്പനികളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ മൂന്ന് കമ്പനികളുടെ ഓഹരി വ്യാപാരം ആറുമാസത്തിലേറെയായി നിർത്തിവച്ചിരിക്കുകയാണ്.
വ്യാപാരം നടക്കുന്ന 101 കമ്പനികളിൽ 100 കമ്പനികളും രണ്ടാം പാദത്തിലെ സാമ്പത്തിക ഫലങ്ങൾ സമയത്ത് സമർപ്പിച്ചു.
സാമ്പത്തിക കാലയളവ് അവസാനിച്ച് 45 ദിവസത്തിനുള്ളിലാണ് കമ്പനികൾ ഫലങ്ങൾ നൽകേണ്ടത്.
അതേസമയം, ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം ലാഭത്തിൽ 38 ശതമാനം വർധന രേഖപ്പെടുത്തി. 2025ലെ ആദ്യ ആറുമാസത്തെ അപേക്ഷിച്ചാണ് ഈ വളർച്ച. എക്സ്ചേഞ്ചും കമ്പനികളും തമ്മിലുള്ള സഹകരണം മികച്ച രീതിയിൽ തുടരുകയാണെന്നും ADX അറിയിച്ചു.
