ഷാർജ, ഓഗസ്റ്റ് 27 2026 : റിയൽ എസ്റ്റേറ്റ് നിക്ഷേപ രംഗത്തും എമിറാത്തി വനിതകളുടെ സാന്നിധ്യം ശക്തമാകുന്നു. 2026 ജനുവരി മുതൽ ഓഗസ്റ്റ് വരെ ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ എമിറാത്തി വനിതകൾ നടത്തിയ ഇടപാടുകളുടെ മൂല്യം 2.7 ബില്യൺ ദിർഹം.
ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റാണ് കണക്കുകൾ പുറത്തുവിട്ടത്.
3,737 എമിറാത്തി വനിതകളുടെ ഉടമസ്ഥതയിലുള്ള 3,385 വസ്തുവകകളാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്.
ഷാർജയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വനിതകളുടെ പങ്കാളിത്തം വർധിക്കുന്നതും എമിറേറ്റിന്റെ നിക്ഷേപ-നിയമ അന്തരീക്ഷത്തിലുള്ള വിശ്വാസം ശക്തമാകുന്നതുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എമിറാത്തി വനിതാദിനത്തോടനുബന്ധിച്ചാണ് റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോഴും വനിതാ നിക്ഷേപത്തിൽ വളർച്ച രേഖപ്പെടുത്തി.
2025ൽ എമിറാത്തി വനിതകളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വസ്തുവകകളുടെ എണ്ണം 3,322 ആയിരുന്നത് 2026ൽ 3,385 ആയി
ഉയർന്നു. 1.9 ശതമാനമാണ് വർധന. ഉടമകളുടെ എണ്ണം 3,586ൽ നിന്ന് 3,737 ആയി ഉയർന്നതോടെ 4.2 ശതമാനം വളർച്ച രേഖപ്പെടുത്തി.
റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യത്തിലും വർധനയുണ്ട്. 2025ലെ 2.6 ബില്യൺ ദിർഹത്തിൽ നിന്ന് 2026ൽ 2.7 ബില്യൺ ദിർഹമായി നിക്ഷേപം ഉയർന്നു. 1.2 ശതമാനമാണ് വളർച്ച.
എമിറാത്തി വനിതാദിനം രാജ്യത്തെ വനിതകളുടെ നേട്ടങ്ങളെ അഭിമാനത്തോടെ ഓർക്കാനുള്ള അവസരമാണെന്ന് ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
ഷാർജ ഭരണാധികാരിയുടെ പത്നി ശൈഖ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ വനിതകളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവർക്ക് അനുയോജ്യമായ നിയമ-സാമൂഹിക അന്തരീക്ഷം ഒരുക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും ശക്തമായി തുടരുകയാണ്.
യുഎഇയുടെ സുസ്ഥിര വികസനത്തിലും സാമ്പത്തിക വളർച്ചയിലും വനിതകളെ പ്രധാന പങ്കാളികളായി നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

Really impressed with the bonus offers they have for new members. It gave me a great head start. If you are looking for value, give idharta328 a try.