ദുബായ് , ഓഗസ്റ്റ് 27 2026 : ദുബായിലെയും ഷാർജയിലെയും അൽ ഫർദാൻ എക്സ്ചേഞ്ച് ഓഫീസുകളിൽ ജീവനക്കാർ ഓണം ആഘോഷിച്ചു. സിനിമാതാരം അനു സിത്താര മുഖ്യാതിഥിയായി പങ്കെടുത്തു.
ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശം നൽകുന്ന ഓണം ആഘോഷിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നു
അൽ ഫർദാൻ എക്സ്ചേഞ്ച് സിഇഒ ഹസൻ ഫർദാൻ അൽ ഫർദാൻ പറഞ്ഞു.
ഓണാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി അൽ ഫർദാൻ എക്സ്ചേഞ്ചിന്റെ സമ്മർ ബൊണാൻസ’ ക്യാമ്പയിനും അവതരിപ്പിച്ചു. സെപ്റ്റംബർ 30 വരെ ക്യാമ്പയിൻ തുടരും.
നാട്ടിലേക്ക് പണം അയയ്ക്കുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ക്യാമ്പയിനിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
യുഎഇയുടെ സാംസ്കാരികവും സാമ്പത്തികവുമായ വളർച്ചയിൽ മലയാളി സമൂഹത്തിന്റെ
സംഭാവനകളെ അംഗീകരിക്കുന്നതിനുള്ള അവസരം കൂടിയായിരുന്നു ആഘോഷം.
