ദുബായ് ,സെപ്റ്റംബർ 4,2026 :അൽ ഖിയാദ ഇന്റർസെക്ഷനിൽ ഗതാഗതം സുഗമമാക്കാൻ പുതിയ ലെയ്ൻ ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ നടപ്പാക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). അബു ഹെയിൽ, സലാഹ് അൽ ദീൻ സ്ട്രീറ്റുകളിലേക്കുള്ള വാഹന നീക്കം സുഗമമാക്കുകയാണ് ലക്ഷ്യം.
ദുബായിൽ നിന്ന് അൽ ഇത്തിഹാദ് റോഡ് വഴി അബു ഹെയിൽ, സലാഹ് അൽ ദീൻ സ്ട്രീറ്റുകളിലേക്ക് പോകുന്ന വാഹനങ്ങൾക്കായാണ് പുതിയ ലെയ്ൻ ഒരുക്കിയത്. അൽ ഇത്തിഹാദ് റോഡിൽ നിന്ന് അബു ഹെയിൽ സ്ട്രീറ്റിലേക്കും തുടർന്ന് സലാഹ് അൽ ദീൻ സ്ട്രീറ്റിലേക്കും തിരിയുന്നതിനുള്ള പ്രത്യേക ഇടത് തിരിയൽ ലെയ്നാണ് പുതുതായി ഒരുക്കിയത്.
പാരലൽ പാർക്കിങ് സ്ഥലങ്ങളും മധ്യ ഡിവൈഡറിന്റെ ഒരു ഭാഗവും പ്രയോജനപ്പെടുത്തിയാണ് ലെയ്ൻ സജ്ജീകരിച്ചത്. ഇതോടെ ജങ്ഷന്റെ വാഹന ശേഷി വർധിക്കുകയും ഗതാഗതം കൂടുതൽ കാര്യക്ഷമമാകുകയും ചെയ്യും.
പുതിയ ക്രമീകരണത്തിന് അനുസരിച്ച് ട്രാഫിക് സിഗ്നൽ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. റോഡിന്റെയും നടപ്പാതകളുടെയും അറ്റകുറ്റപ്പണികൾ, കോൺക്രീറ്റ് ബാരിയറുകളുടെ സ്ഥാപനം തുടങ്ങിയ പ്രവൃത്തികളും നടത്തി.
തിരക്കേറിയ സമയങ്ങളിൽ ജങ്ഷനിലെ കാത്തിരിപ്പ് സമയം 15 ശതമാനം വരെ കുറയ്ക്കാൻ പരിഷ്കാരങ്ങളിലൂടെ കഴിയുമെന്നാണ് ആർടിഎയുടെ വിലയിരുത്തൽ.
അബു ഹെയിൽ സ്ട്രീറ്റിൽ പുതിയ പാർക്കിങ് സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള പാർക്കിങ് മേഖലകളിൽ ലൈറ്റിങ് പോസ്റ്റുകളും സ്ഥാപിച്ചു.
ദുബായെയും ഷാർജയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നായ അൽ ഇത്തിഹാദ് റോഡിലാണ് അൽ ഖിയാദ ഇന്റർസെക്ഷൻ സ്ഥിതി ചെയ്യുന്നത്. ദെയ്റയിലെ അബു ഹെയിൽ, സലാഹ് അൽ ദീൻ, അൽ ഖുദ്സ് സ്ട്രീറ്റുകളിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുന്നതിലും ഈ ജങ്ഷൻ പ്രധാന പങ്കുവഹിക്കുന്നു.

Honestly, I’ve tried a few sites but this one is super smooth. The payouts are fast and the interface is just easy to use. Definitely my new go-to spot! krkcwin20