ദുബായ്,സെപ്റ്റംബർ 7,2026 : സോഷ്യൽ മീഡിയയുടെ ഭാവിയും ഡിജിറ്റൽ ഉള്ളടക്കത്തിന്റെ വളർച്ചയും ചർച്ച ചെയ്യാൻ പ്രമുഖ ഇൻഫ്ലുവൻസർമാരും കണ്ടന്റ് ക്രിയേറ്റർമാരും വിദഗ്ധരും ദുബായിൽ ഒത്തുചേരുന്നു. അറബ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ഉച്ചകോടി (ASMIS) യിലാണ് വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്നത്. അറബ് ലോകത്തെ സോഷ്യൽ മീഡിയയുടെ ഭാവി ചർച്ച ചെയ്യുന്ന പ്രധാന വേദികളിലൊന്നാണ് ASMIS. ദുബായ് പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന അറബ് മീഡിയ സമ്മിറ്റിന്റെ ഭാഗമായാണ് പരിപാടി.
ഡിജിറ്റൽ സ്വാധീനം സമൂഹത്തിന് എങ്ങനെ ഗുണകരമാക്കാം, മികച്ച കണ്ടന്റ് എങ്ങനെ സൃഷ്ടിക്കാം, സോഷ്യൽ മീഡിയയുടെ പുതിയ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക. ‘മീഡിയയും അഞ്ചാം തലമുറ യുദ്ധവും’ എന്ന വിഷയത്തിൽ യുഎഇ സൈബർസെക്യൂരിറ്റി കൗൺസിൽ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി പങ്കെടുക്കും. ‘ആകർഷകമായ കണ്ടന്റ് സൃഷ്ടിക്കാനുള്ള മാർഗങ്ങൾ’, ‘ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ അതിരുകളില്ലാത്ത പ്രേക്ഷകരിലേക്ക്’ തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടക്കും.
ഓൺലൈൻ ആരോഗ്യവിവരങ്ങളുടെ വിശ്വാസ്യതയും ഉച്ചകോടിയിൽ ചർച്ചയാകും. ‘ഡോക്ടറെയാണോ ഇൻഫ്ലുവൻസറെയാണോ വിശ്വസിക്കേണ്ടത്?’ എന്ന സെഷനിൽ വിദഗ്ധ ഡോക്ടർമാരും ഡോക്ടർ–കണ്ടന്റ് ക്രിയേറ്റർമാരും പങ്കെടുക്കും. TikTokയുമായി സഹകരിച്ച് ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം സംബന്ധിച്ച പ്രത്യേക സെഷനും നടക്കും. വൈറലാകുന്ന കണ്ടന്റുകളുടെ പിന്നിലെ കഥകളും കായിക താരങ്ങളുടെ സോഷ്യൽ മീഡിയ പ്രശസ്തിയും ഉൾപ്പെടെ വിവിധ വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ച ചെയ്യും.

The login process is super fast and I never have issues accessing my account. Very stable platform overall. Glad I found phph143comlogin.