ദുബായ്,സെപ്റ്റംബർ 15,2026: ദുബായിലെ ഹരിത ഇടങ്ങളെ ദൈനംദിന ജീവിതത്തിന്റെ കൂടുതൽ സജീവ ഭാഗമാക്കാൻ പുതിയ ആശയവുമായി ദുബായ് മുനിസിപ്പാലിറ്റി. ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയിലൂടെ പൊതുപാർക്കുകളിൽ ഇരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കാനാണ് പദ്ധതി. ജോലിക്കൊപ്പം പ്രകൃതിയും വിനോദവും ആസ്വദിക്കാനാകുന്ന രീതിയിൽ പാർക്കുകളുടെ ഉപയോഗം വിപുലപ്പെടുത്തുകയാണ് ലക്ഷ്യം.
താമസക്കാർക്കും സന്ദർശകർക്കും നഗരത്തെ കൂടുതൽ വ്യത്യസ്തമായി അനുഭവിക്കാനുള്ള അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പൊതുഇടങ്ങളുടെ ശൃംഖല കൂടുതൽ വികസിപ്പിച്ചുവരികയാണെന്ന് ദുബായ് മുനിസിപ്പാലിറ്റി പബ്ലിക് ഫെസിലിറ്റീസ് ഏജൻസി സിഇഒ ബദർ അൻവാഹി പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളും അനുഭവങ്ങളും തുറന്നതിനു പുറമെ നിലവിലുള്ള ആകർഷണങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും പുതിയ പദ്ധതികളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. പാർക്കുകൾ, ബീച്ചുകൾ, പ്രകൃതികേന്ദ്രങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പൊതുഇടങ്ങളിലൂടെ ദുബായെ കൂടുതൽ അടുത്തറിയാനും ആസ്വദിക്കാനും താമസക്കാർക്കും സന്ദർശകർക്കും അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ദുബായിൽ പാർക്കിലിരുന്നും ജോലി ചെയ്യാം
പൊതുപാർക്കുകളുടെ ഉപയോഗം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി ‘വർക്ക് ഫ്രം പാർക്ക്’ എന്ന പുതിയ ആശയവുമായി ദുബായ് മുനിസിപ്പാലിറ്റി . പാർക്കിലെ പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ജോലി ചെയ്യാനും കഴിയുന്ന രീതിയിലാണ് പദ്ധതി ഒരുക്കുന്നത്. പൊതുപാർക്കുകൾ വിനോദത്തിനുള്ള ഇടങ്ങൾ എന്നതിലുപരി ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്ന് പബ്ലിക് ഫെസിലിറ്റീസ് ഏജൻസി സിഇഒ ബദർ അൻവാഹി പറഞ്ഞു. ദുബായ് ഫ്രെയിം, ബീച്ചുകൾ, പാർക്കുകൾ, പ്രകൃതികേന്ദ്രങ്ങൾ, ഹത്തയിലെ പ്രകൃതിദൃശ്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന പൊതുഇടങ്ങൾ താമസക്കാർക്കും സന്ദർശകർക്കും നഗരത്തെ വ്യത്യസ്ത രീതിയിൽ അനുഭവിക്കാൻ അവസരം നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.

Finally found a platform that actually values its players. The welcome bonus was a huge plus and the games are top notch. Check out ph90vipph if you want a premium experience.
Really impressed with the transparency and the fair play rules here. It is hard to find a site this honest. Definitely visit vnoffok.
A very decent experience overall. I appreciate the attention to detail and the overall stability of the site. I’m glad I stumbled upon vx7776 today.
Super helpful, the part about capsule wardrobes was organized really well, very practical advice.