അബുദാബി, സെപ്റ്റംബർ 15, 2026 : നഗരത്തിന്റെ വാസ്തുവിദ്യാ-സാംസ്കാരിക വളർച്ചയുടെ കഥ പറയുന്ന അബുദാബിയുടെ ആധുനിക പൈതൃകത്തെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക പ്രസിദ്ധീകരണം പുറത്തിറക്കി. അബുദാബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് (DCT Abu Dhabi) പുറത്തിറക്കിയ ‘ആർക്കൈവ്സ് ഓഫ് ടുമോറോ’ എന്ന പുസ്തകം അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിലാണ് പ്രകാശനം ചെയ്തത്. അബുദാബിയുടെ ആധുനിക കാലത്തെ കെട്ടിടങ്ങൾ, പൈതൃക കേന്ദ്രങ്ങൾ, നഗരദൃശ്യങ്ങൾ എന്നിവയിലൂടെ എമിറേറ്റിന്റെ സാംസ്കാരിക സ്വത്വം രേഖപ്പെടുത്തുകയാണ് പുസ്തകത്തിന്റെ ലക്ഷ്യം. നഗരത്തിന്റെ രൂപവും വാസ്തുവിദ്യയും സാംസ്കാരിക ജീവിതവും കഴിഞ്ഞ പതിറ്റാണ്ടുകളിൽ എങ്ങനെ മാറിയെന്നതിന്റെ ദൃശ്യരേഖ കൂടിയാണ് പ്രസിദ്ധീകരണം.
ഇംഗ്ലീഷിലും അറബിയിലും പുസ്തകം ലഭ്യമാകും. ആദ്യഘട്ടത്തിൽ പരിമിത എണ്ണം ശേഖരണ പതിപ്പുകളാണ് പുറത്തിറക്കുന്നത്. തുടർന്ന് ഈ വർഷം തന്നെ പുസ്തകശാലകൾ, മ്യൂസിയം ഗിഫ്റ്റ് ഷോപ്പുകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, പ്രധാന സാംസ്കാരിക പരിപാടികൾ എന്നിവയിലൂടെ കൂടുതൽ കോപ്പികൾ ലഭ്യമാക്കും.
പ്രകാശനത്തിന്റെ ഭാഗമായി അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിൽ പുസ്തക ഒപ്പിടൽ ചടങ്ങും ചർച്ചയും സംഘടിപ്പിച്ചു. എമിറാത്തി എഴുത്തുകാരും കവികളും സാംസ്കാരിക പ്രവർത്തകരുമായ ബിലാൽ അൽ ബുദൂർ, ജമാൽ ബിൻ ഹുവൈറബ്, ഇബ്രാഹിം അൽ ഹാഷിമി, ഡോ. ഹസൻ അൽ നജ്ജാർ എന്നിവർ പങ്കെടുത്ത ‘ബിൻ സുലൈം: ഒരിക്കലും മായാത്ത കവിത’ എന്ന ചർച്ചയും നടന്നു.
DCT അബുദാബിയിലെ കൺസർവേഷൻ വിഭാഗം മേധാവി അമൽ ചാബിയും ആധുനിക-നഗര പൈതൃക സംരക്ഷണ വിഭാഗം മേധാവി യാസ്മീൻ അൽ റാഷിദിയുമാണ് പുസ്തകത്തിന്റെ സഹരചയിതാക്കളും സഹപത്രാധിപരുമായത്. യാസ്മീൻ അൽ റാഷിദി പുസ്തകത്തിനായി ചിത്രങ്ങളും പകർത്തിയിട്ടുണ്ട്. DCT അബുദാബിയിലെ പ്രസിദ്ധീകരണ-ഡിജിറ്റൈസേഷൻ വിഭാഗം മേധാവി ഇമാൻ അൽ സയ്യിദാണ് പ്രസിദ്ധീകരണത്തിന് നേതൃത്വം നൽകിയത്.
വാസ്തുവിദ്യ, നഗരാസൂത്രണം, പൈതൃക സംരക്ഷണം തുടങ്ങിയ മേഖലകളിലെ വിദഗ്ധരുടെ സംഭാവനകളും പുസ്തകത്തിലുണ്ട്. അബുദാബിയുടെ ആധുനിക പൈതൃകത്തിന്റെ വിവിധ രൂപങ്ങളും അവയുടെ ചരിത്ര-സാംസ്കാരിക പ്രാധാന്യവും ചിത്രങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും പുസ്തകം അവതരിപ്പിക്കുന്നു.
DCT അബുദാബിയുടെ ആധുനിക പൈതൃക സംരക്ഷണ പദ്ധതിയുമായും 2016ലെ സാംസ്കാരിക പൈതൃക നിയമവുമായും ബന്ധപ്പെട്ടാണ് പ്രസിദ്ധീകരണം. എമിറേറ്റിലെ പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണത്തിനും രേഖപ്പെടുത്തലിനുമുള്ള നടപടികളുടെ ഭാഗമാണിത്.
ആധുനിക പൈതൃക രജിസ്റ്ററിൽ ഈ വർഷം 40ലേറെ പുതിയ കേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നു. അബുദാബിയുടെ വാസ്തുവിദ്യാ-നഗരവികാസ ചരിത്രം ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതോടെ കൂടുതൽ ശക്തമാകുകയാണ്.
വാസ്തുശിൽപികൾ, പൈതൃക സംരക്ഷകർ, നഗരാസൂത്രകർ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ, സാംസ്കാരിക നയരൂപീകരണ രംഗത്തുള്ളവർ രംഗത്തുള്ളവർ എന്നിവർക്കുള്ള പ്രധാന റഫറൻസ് ഗ്രന്ഥമായും ‘ആർക്കൈവ്സ് ഓഫ് ടുമോറോ’ മാറും.

The registration process was super smooth and I got into the games instantly. Definitely one of the best platforms I have tried lately. Check it out at jilihot777loginregister