അജ്മാൻ,സെപ്റ്റംബർ 17,2026 : അജ്മാൻ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് എക്സിബിഷന്റെ മൂന്നാം ദിനം 226 മില്യൺ ദിർഹത്തിന്റെ 344 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ. എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി ഹാളിൽ നടന്ന പ്രദർശനം മൂന്നാം ദിവസം മാത്രം 6,936 പേരെ ആകർഷിച്ചു. റിയൽ എസ്റ്റേറ്റ് മേഖലയിലെ അജ്മാന്റെ വളർച്ചയും നിക്ഷേപ കേന്ദ്രമെന്ന നിലയിലുള്ള ആകർഷണവും വ്യക്തമാക്കുന്നതാണ് ഇടപാടുകളെന്ന് അധികൃതർ പറഞ്ഞു.
അജ്മാൻ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് ചെയർമാൻ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി മൂന്നാം ദിനത്തിൽ റിയൽ എസ്റ്റേറ്റ് ക്ലാസിഫിക്കേഷൻ പ്രോഗ്രാമിന്റെ ആറാം പതിപ്പിലെ പുരസ്കാര ജേതാക്കളെ ആദരിച്ചു. റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെയും ബ്രോക്കറേജ് സ്ഥാപനങ്ങളുടെയും പ്രവർത്തന നിലവാരം ഉയർത്താനും ഭവന സമൂഹങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നതായി ഷെയ്ഖ് അബ്ദുൽ അസീസ് പറഞ്ഞു. പ്രദർശനത്തിലെ വൻ ജനപങ്കാളിത്തം കണക്കിലെടുത്ത് ഒരു ദിവസം കൂടി നീട്ടാനും അദ്ദേഹം നിർദേശിച്ചു. സെപ്റ്റംബർ 17 വ്യാഴാഴ്ച വരെ രാവിലെ 10 മുതൽ രാത്രി 8 വരെയാണ് പ്രദർശനം.

Very impressive selection of games and the local payment methods make everything so much easier. I am very satisfied with this service. vnneu88
The app version is even better than the web. Super snappy and the login is instant. I’m really impressed with bjapplogin.