ദുബായ്, സെപ്റ്റംബർ 18, 2026 : കൂടുതൽ യാത്രാ കേന്ദ്രങ്ങളും ഹോളിഡേ പാക്കേജുകളും ഉൾപ്പെടുത്തി ഫ്ലൈ ദുബായ് ഹോളിഡേയ്സ് . ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ യാത്രകൾ ബുക്ക് ചെയ്യാനും ക്രമീകരിക്കാനും സഹായിക്കുന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമും ഉടൻ അവതരിപ്പിക്കും. അറേബ്യൻ ട്രാവൽ മാർക്കറ്റ് 2026ൽ ആണ് ഫ്ലൈ ദുബായ് ഫ്ലൈ ദുബായ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. നിലവിൽ 100ലേറെ ലക്ഷ്യസ്ഥാനങ്ങളും 10,000 ഹോട്ടലുകളും ഉൾപ്പെടുന്ന സേവനമാണ് ഫ്ലൈ ദുബായ് ഹോളിഡേയ്സ് നൽകുന്നത്. അൽമാട്ടി, ബാക്കു, ക്രാബി, മാലിദ്വീപ്, ടിബിലിസി, യെരവാൻ, സാൻസിബാർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിവിധ ബജറ്റുകൾക്ക് അനുയോജ്യമായ ഹോളിഡേ പാക്കേജുകൾ ലഭിക്കും.
പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കൂടുതൽ മികച്ച സെർച്ച്, ഫിൽട്ടർ സംവിധാനങ്ങളും എളുപ്പത്തിലുള്ള ബുക്കിങ് സൗകര്യവും ഉണ്ടാകും. മൊബൈൽ ഫോണുകളിൽ ഉപയോഗിക്കാനും കൂടുതൽ സൗകര്യപ്രദമായ രീതിയിലാണ് പ്ലാറ്റ്ഫോം ഒരുക്കുന്നത്. യുഎഇ, ഗൾഫ് രാജ്യങ്ങൾ, മധ്യേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ സിറ്റി ബ്രേക്കുകൾക്കും ബീച്ച് ഹോളിഡേകൾക്കും മികച്ച പ്രതികരണമാണെന്ന് ഫ്ലൈ ദുബായ് ഹോളിഡേയ്സ് വൈസ് പ്രസിഡന്റ് നെൽസൺ ഡിസൂസ പറഞ്ഞു. ബാക്കു, ക്രാബി, ടിവാറ്റ് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. ജൂലൈയിൽ ദിവസേനയുള്ള സർവീസോടെ ആരംഭിച്ച ബാങ്കോക്ക് റൂട്ടിൽ നവംബർ മുതൽ ദിവസേന മൂന്ന് സർവീസുകളായി വർധിപ്പിക്കും.

Really happy with the transparency of this site. No hidden fees and the registration process took me less than two minutes. vnnc88 is definitely becoming my go-to spot.
This platform has some of the best rewards I have seen in a while. I spent the whole weekend playing and had a blast. Give y7777game a try if you love winning.