ഷാർജ, സെപ്റ്റംബർ 22, 2026 : പൗരന്മാരുടെ ഭവന സ്വപ്നങ്ങൾക്ക് വേഗം നൽകാൻ വൻ ഭവന സഹായ പദ്ധതിയുമായി ഷാർജ ഭരണാധികാരി. സെപ്റ്റംബർ 21 വരെ ഷാർജ ഡിപ്പാർട്ട്മെന്റ് ഓഫ് ഹൗസിങ്ങിൽ ലഭിച്ച 6,700 ഭവന സഹായ അപേക്ഷകൾക്കും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി.
വായ്പകളും ഗ്രാന്റുകളും ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ അപേക്ഷകൾക്കാണ് അംഗീകാരം നൽകിയത്.നിർമാണം മുടങ്ങിയ പൗരന്മാരുടെ വീടുകൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾക്കും ഭരണാധികാരി അനുമതി നൽകി. ഇതിന്റെ ഭാഗമായി 734 വീടുകൾ ഷാർജ സർക്കാർ സ്വന്തം ചെലവിൽ പൂർത്തിയാക്കി. ഇതിനായി 60.37 കോടി ദിർഹമാണ് ചെലവഴിച്ചത്.
മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട പൗരന്മാർക്കുള്ള ആദ്യഘട്ടത്തിൽ 500 വീടുകൾക്കും അംഗീകാരം നൽകി. ഇതിനായി 40 കോടി ദിർഹം വകയിരുത്തും.സ്വന്തമായി വീട് നിർമിച്ചുതുടങ്ങി നിർമാണം ഏറെ മുന്നോട്ടുപോയിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പൂർത്തിയാക്കാനാകാത്ത പൗരന്മാർക്കും സഹായം ലഭിക്കും. 127 വീടുകൾക്കായി 10.16 കോടി ദിർഹത്തിന്റെ സഹായത്തിനാണ് അംഗീകാരം നൽകിയത്.

I was worried about the login process but it was seamless. No lag and everything worked perfectly on my mobile browser. Glad I found arena39login.