ഷാർജ, സെപ്റ്റംബർ 23, 2026 : കൽബയിൽ അൽ ഫ്രീഷ് തടാകം നിർമിക്കുന്നതിനുള്ള പദ്ധതിക്ക് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അനുമതി നൽകി. ഏകദേശം 51,200 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് തടാകം ഒരുക്കുന്നത്. 2.8 കോടി ഗാലൻ വരെ വെള്ളം സംഭരിക്കാൻ തടാകത്തിന് ശേഷിയുണ്ടാകും. സന്ദർശകർക്കായി 200 വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യവും ഒരുക്കും.
അൽ മാർഷ് സ്ക്വയറിന് പിന്നിലായാണ് തടാകം നിർമിക്കുന്നത്. ഏകദേശം 750 മീറ്റർ നീളമുള്ള പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് വിനോദത്തിനും കുടുംബങ്ങൾക്ക് വിശ്രമത്തിനും അനുയോജ്യമായ മനോഹരമായ ഉദ്യാനം ഒരുക്കുമെന്ന് ഷാർജ ഭരണാധികാരി പറഞ്ഞു.
അൽ റഫീസ അണക്കെട്ട് പദ്ധതിക്ക് സമാനമായ രീതിയിലായിരിക്കും അൽ ഫ്രീഷ് തടാകവും വികസിപ്പിക്കുക. പ്രദേശത്തെ മലയിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മരങ്ങൾക്കിടയിലൂടെ ഒഴുകിയെത്തുന്ന വെള്ളച്ചാട്ടങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. വെള്ളം കടലിലേക്ക് ഒഴുകിയെത്തുന്ന തരത്തിലാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.
വാഹനങ്ങൾ പാർക്ക് ചെയ്ത് കുടുംബത്തോടൊപ്പം നടക്കാനും പ്രകൃതി ആസ്വദിക്കാനും കഴിയുന്ന ഇടമായി പ്രദേശത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും ഷാർജ ഭരണാധികാരി വ്യക്തമാക്കി.

Really impressed with the odds here. I had a great run last weekend and the customer support was super helpful when I had a question. Check out 119bets if you want a reliable spot.