ദുബായ്, സെപ്റ്റംബർ 23, 2026 : യുഎഇയിലെ മരുന്ന് നിർമ്മാണ വിതരണ മേഖലയിലെ മേൽനോട്ടവും പരിശോധനയും ശക്തമാക്കി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ്.
2026ലെ ആദ്യ ആറുമാസത്തിനിടെ രാജ്യത്തുടനീളമുള്ള മരുന്ന് ഗോഡൗണുകൾ, വിപണന സ്ഥാപനങ്ങൾ, പ്രാദേശിക മരുന്ന് നിർമാണശാലകൾ എന്നിവിടങ്ങളിലായി 2,030 പരിശോധനകളും സന്ദർശനങ്ങളും നടത്തി. ജൂണിൽ മാത്രം 288 പരിശോധനകളാണ് നടത്തിയത്. മരുന്ന്, കാർഷികം, മൃഗചികിത്സാ മേഖലകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലായിരുന്നു പരിശോധന. മരുന്നുകൾ സുരക്ഷിതമായി നശിപ്പിക്കുന്ന നടപടികളുടെ മേൽനോട്ടവും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന പരിശോധനയും ഇതിൽ ഉൾപ്പെട്ടു.
പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറ്റി തുടർനടപടികളും തീരുമാനമെടുക്കലും കൂടുതൽ കാര്യക്ഷമമാക്കി. മരുന്നുകളുടെ പരസ്യങ്ങളിലെ നിയമലംഘനങ്ങൾക്കെതിരെയും നടപടി ശക്തമാക്കി. ആദ്യ ആറുമാസത്തിനിടെ 828 നിയമലംഘന പരസ്യങ്ങൾ കണ്ടെത്തി. ജൂണിൽ മാത്രം 113 എണ്ണമാണ് കണ്ടെത്തിയത്.
2026ലെ ആദ്യ പകുതിയിൽ 942 മരുന്നുകളും ആരോഗ്യ ഉൽപന്നങ്ങളും മെഡിക്കൽ ഉപകരണങ്ങളും എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് അംഗീകരിച്ചു. ഇതിൽ 420 മരുന്നുകളും ജൈവ മരുന്നുകളും ഉൾപ്പെടുന്നു. 63 എണ്ണം പുതിയ കണ്ടുപിടിത്തങ്ങളുമായി ബന്ധപ്പെട്ട മരുന്നുകളാണ്. കൂടാതെ 376 ആരോഗ്യ ഉൽപന്നങ്ങൾക്കും 146 മെഡിക്കൽ ഉപകരണങ്ങൾക്കും അംഗീകാരം നൽകി.അംഗീകരിച്ച ഉൽപന്നങ്ങളിൽ 247 എണ്ണം യുഎഇയിൽ തന്നെ നിർമിച്ചവയാണ്.
മരുന്ന് മേഖലയിലെ നിയമപരമായ ചട്ടക്കൂടിലും കൂടുതൽ മാറ്റങ്ങൾ നടപ്പാക്കി. മൃഗചികിത്സാ മരുന്നുകളും അവയുടെ സ്ഥാപനങ്ങളും സംബന്ധിച്ച ഫെഡറൽ നിയമം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വന്നു. യുഎഇയിൽ വിപണിയിലെത്തിക്കുന്ന ഓരോ മരുന്നിനും ഒന്നിലധികം ഇറക്കുമതിക്കാരെ നിയമിക്കണമെന്ന സംവിധാനത്തിനും ഫെബ്രുവരിയിൽ അംഗീകാരം നൽകി. മരുന്നുകളുടെ വിതരണം തടസ്സപ്പെടാതിരിക്കാനും ലഭ്യത ഉറപ്പാക്കാനുമാണ് നടപടി. പ്രാദേശിക മരുന്ന് നിർമാണ സ്ഥാപനങ്ങളിലും മെഡിക്കൽ ഉപകരണ നിർമാണശാലകളിലും ഇഡിഇ പരിശോധനകൾ നടത്തി.

Great vibes and even better rewards. I feel like I actually have a chance to win big here compared to other sites. krlucklandcasino is the real deal.
Finally found a platform that actually pays out on time. The interface is very user-friendly and the games are top notch. Check out jilikobetlogin if you want a fair gaming experience.