അബുദാബി,സെപ്റ്റംബർ 24,2026 :ആഭരണ രൂപകൽപനയിലെ മികച്ച കഴിവുകളെ കണ്ടെത്തുന്നതിനുള്ള എബ്ദാഅ പുരസ്കാരം 2026ലും സംഘടിപ്പിക്കും. ജ്വല്ലറി ആൻഡ് വാച്ച് ഷോയുടെ ഭാഗമായി ആർഎക്സാണ് പുരസ്കാരം സംഘടിപ്പിക്കുന്നത്. ഇത്തവണ പുരുഷന്മാരുടെ ആഭരണ രൂപകൽപന, വിവാഹാഭരണ രൂപകൽപന എന്നീ രണ്ട് പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി. യുഎഇയിലെ ആഭരണ കലാകാരി അസ അൽ ഖുബൈസിയാണ് എബ്ദാഅ പുരസ്കാരത്തിന് തുടക്കമിട്ടത്. 10 വർഷത്തിലേറെയായി യുവ ഡിസൈനർമാർക്കും പ്രൊഫഷനലുകൾക്കും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള വേദിയായി പുരസ്കാരം മാറിയിട്ടുണ്ട്. ഒൻപത് വിഭാഗങ്ങളിലാണ് ഇത്തവണ മത്സരം. പേൾ ഡിസൈൻ, കാലിഗ്രഫി, എമിറാത്തി ഡിസൈൻ, എമിറേറ്റ്സ് സുവനീർ ഡിസൈൻ, പ്രൊഫഷനൽ ഡിസൈൻ, ഇന്റർനാഷനൽ ഡിസൈൻ, മെൻസ് ഡിസൈൻ, ബ്രൈഡൽ ഡിസൈൻ, പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ എന്നിവയാണ് വിഭാഗങ്ങൾ. പുരുഷന്മാർക്കായുള്ള പുതിയ വിഭാഗത്തിൽ അവരുടെ വസ്ത്രധാരണ ശൈലിയും വ്യക്തിത്വവും സംസ്കാരവും മുൻനിർത്തിയുള്ള ആഭരണ രൂപകൽപനകൾ അവതരിപ്പിക്കാം. വിവാഹാഭരണ വിഭാഗത്തിൽ ഒരേ ആഭരണം പല രീതിയിൽ ഉപയോഗിക്കാവുന്ന രൂപകൽപനകൾക്കാണ് പ്രാധാന്യം. യുഎഇയുടെ സംസ്കാരം, പൈതൃകം, പ്രകൃതി, ആധുനിക രൂപകൽപന എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട സൃഷ്ടികൾക്കാണ് മത്സരത്തിൽ പ്രോത്സാഹനം നൽകുന്നത്.
“യുവ പ്രതിഭകൾക്ക് സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കാനും വ്യത്യസ്തമായി സൃഷ്ടിക്കാനും അവസരം നൽകുകയാണ് ലക്ഷ്യമെന്നു എബ്ദാഅ പുരസ്കാര സ്ഥാപക അസ അൽ ഖുബൈസി പറഞ്ഞു. അസ അൽ ഖുബൈസി ഉൾപ്പെടെ ആഭരണ മേഖലയിലെ പ്രമുഖരും മുൻ ജേതാക്കളും അടങ്ങുന്നതാണ് ഇത്തവണത്തെ വിധിനിർണയ സമിതി. പുരസ്കാരത്തിന്റെ ഭാഗമായി ആഭരണ രൂപകൽപനയുമായി ബന്ധപ്പെട്ട വിവിധ ശിൽപശാലകളും നടക്കും. യുവ ഡിസൈനർമാർക്ക് തങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താനും വ്യവസായ രംഗത്തെ പ്രമുഖരുമായി ബന്ധപ്പെടാനും ഇതിലൂടെ അവസരം ലഭിക്കും. നവംബർ 11 മുതൽ 15 വരെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലെ ഹാളുകൾ 1 മുതൽ 3 വരെയാണ് ജ്വല്ലറി ആൻഡ് വാച്ച് ഷോ 2026 നടക്കുന്നത്.

I’ve tried a few others, but this one feels the most reliable. The payouts are quick and the interface is very friendly for beginners. jiliuucom
I’ve tried many sites but this one has the best vibes. The games are fair and the payouts are quick. Loving my time at kr21casino so far!