ദുബായ്,സെപ്റ്റംബർ 25,2026 : താമസമേഖലകളിലെ കെട്ടിട നിർമാണവും കെട്ടിടങ്ങളുടെ ഉപയോഗവും പരിശോധിക്കാൻ ഈ വർഷം ഇതുവരെ 16,000ത്തിലേറെ പരിശോധനകൾ നടത്തി ദുബായ് മുനിസിപ്പാലിറ്റി. അൽ വർഖയിലെ താമസമേഖലകളിൽ മാത്രം 800ലേറെ പരിശോധനകളാണ് നടത്തിയത്. പരിശോധനകളിൽ 2,395 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 451 കേസുകളിലെ നടപടികൾ പൂർണമായി പൂർത്തിയാക്കി. 1,478 കേസുകളിൽ ആവശ്യമായ തിരുത്തൽ നടപടികൾ പുരോഗമിക്കുകയാണ്. 466 കേസുകളിൽ കർശന നടപടികളും സ്വീകരിച്ചു. അനുമതിയില്ലാത്ത നിർമാണ പ്രവർത്തനങ്ങൾ, അനുവദനീയമല്ലാത്ത മേഖലകളിൽ ബാച്ചിലർ താമസം, ഒരു താമസ യൂണിറ്റിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നത് തുടങ്ങിയവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ. താമസക്കാരുടെ സുരക്ഷയെയും കെട്ടിടങ്ങളുടെ സുരക്ഷയെയും ബാധിക്കാവുന്ന നിയമലംഘനങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയാണ് പരിശോധനയും തുടർനടപടികളും. ആവശ്യമായ തിരുത്തൽ നടപടികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മുനിസിപ്പാലിറ്റി പരിശോധനാ സംഘങ്ങൾ നിരീക്ഷണം തുടരുകയാണ്. കെട്ടിട ഉടമകൾ താമസകെട്ടിടങ്ങൾക്കും വില്ലകൾക്കും അംഗീകരിച്ച ഉപയോഗരീതി പാലിക്കണമെന്നും അനുമതി ആവശ്യമുള്ള നിർമാണമോ മാറ്റങ്ങളോ നടത്തുന്നതിന് മുൻപ് ആവശ്യമായ അനുമതികൾ നേടണമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. ദിവസേനയുള്ള പരിശോധനകളിലൂടെ നിയമലംഘനങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്താനും വേഗത്തിൽ നടപടി സ്വീകരിക്കാനും കഴിയുന്നുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ ബിൽഡിങ് റെഗുലേഷൻ ആൻഡ് പെർമിറ്റ്സ് ഏജൻസി സിഇഒ എൻജിനീയർ മറിയം അൽ മുഹൈരി പറഞ്ഞു. താമസമേഖലകളുടെ സുരക്ഷയും നിലവാരവും ഉറപ്പാക്കുന്നതിനൊപ്പം ദുബായുടെ നഗരസൗന്ദര്യവും സംരക്ഷിക്കുകയാണ് പരിശോധനകളുടെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. നിയമലംഘനങ്ങളോ ക്രമക്കേടുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക മാർഗങ്ങളിലൂടെ വിവരം അറിയിക്കാനും മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. പരാതികളും വിവരങ്ങളും വേഗത്തിൽ പരിശോധന നടത്താനും ആവശ്യമായ നടപടി സ്വീകരിക്കാനും സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.

Honestly one of the most honest platforms I’ve encountered. Withdrawals are processed without any drama. Big thanks to rwin888!
The registration was a breeze and I started playing almost immediately. It is refreshing to find a site that values the users time. idsinar777
The variety of games here is insane. I spent all weekend exploring different slots and the bonuses are actually decent. Definitely giving bddk77 another go tomorrow.
Just hit a decent win and the withdrawal was processed almost instantly. This is how it should be done. Visit erabet888
Finally found a reliable link that actually works without any lag. Getting into my favorite games is so much easier now with jili0gameslogin.