ദുബായ് ,സെപ്റ്റംബർ 25,2026 : മേഖലയിലെ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിതരണ ആശങ്കകളുമാണ് യുഎഇയിൽ ഒക്ടോബറിൽ എണ്ണവില ഉയരാൻ പ്രധാന കാരണം. യുഎസ്–ഇറാൻ സംഘർഷം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിലെ ആശങ്കകൾ, സൗദിയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ എന്നിവയും വിപണിയെ ബാധിച്ചു.ഓഗസ്റ്റിൽ ബാരലിന് ശരാശരി 87.7 ഡോളറായിരുന്ന ബ്രെന്റ് വില, സെപ്റ്റംബറിൽ 101 ഡോളറിന് മുകളിലേക്ക് ഉയർന്നു. വ്യാഴാഴ്ച രാവിലെ ബ്രെന്റ് ക്രൂഡ് 103.2 ഡോളറിലും ഡബ്ല്യുടിഐ 92.19 ഡോളറിലുമാണ് വ്യാപാരം നടത്തിയത്.ആഗോള എണ്ണവിലയ്ക്ക് അനുസരിച്ചാണ് യുഎഇയിലെ റീട്ടെയിൽ ഇന്ധനവില ഓരോ മാസവും പുനഃക്രമീകരിക്കുന്നത്. 2015ലാണ് രാജ്യത്ത് ഇന്ധനവില നിയന്ത്രണം നീക്കിയത്. നിലവിൽ സെപ്റ്റംബർ മാസത്തിൽ സൂപ്പർ 98 ലിറ്ററിന് 3.80 ദിർഹം, സ്പെഷ്യൽ 95ന് 3.69 ദിർഹം, ഇ-പ്ലസ് 91ന് 3.61 ദിർഹം എന്നിങ്ങനെയാണ് നിരക്ക്.ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം മെച്ചപ്പെട്ടത് വിതരണ ആശങ്കകൾക്ക് നേരിയ ആശ്വാസം നൽകിയിട്ടുണ്ടെങ്കിലും വിപണി ഇപ്പോഴും പൂർണമായി ശാന്തമായിട്ടില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.ഒക്ടോബർ മാസത്തേക്കുള്ള യുഎഇ ഇന്ധനവില ഈ മാസം അവസാനത്തോടെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

A very professional setup with a huge selection of tables. I love the atmosphere and the transparency of the games. I will definitely keep coming back to krevocasino.
Finally a site that doesn’t lag during peak hours. The login process is quick and everything just works perfectly on my phone. I always use jili30login for my daily gaming sessions.
Gavuitv, I’ve heard that it’s good for streaming stuff. Gonna check it out myself. I’m bored you know. You should also check it out here gavuitv