ദുബൈ,സെപ്റ്റംബർ 26,2026 : യുഎഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ Mark & Save ‘Million Dreams’ എന്ന പുതിയ ക്യാമ്പയിൻ പ്രഖ്യാപിച്ചു. ഒക്ടോബർ 1 മുതൽ ഡിസംബർ 31, 2026 വരെ യുഎഇയിലെ Mark & Save സ്റ്റോറുകളിൽ ക്യാമ്പയിൻ നടക്കും. AED 100 അല്ലെങ്കിൽ അതിൽ കൂടുതലായി ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് ക്യാമ്പയിനിലൂടെ വിവിധ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. 2 ലക്ഷം ദിർഹത്തിന്റെ മെഗാ ക്യാഷ് പ്രൈസിന് പുറമെ 13 പുതിയ കാറുകളും മറ്റ് നിരവധി സമ്മാനങ്ങളും ക്യാമ്പയിന്റെ ഭാഗമായി നൽകും.
Million Dreams ക്യാമ്പയിനിലെ സമ്മാനങ്ങൾ
* AED 200,000 മെഗാ ക്യാഷ് പ്രൈസ്
* 13 പുതിയ കാറുകൾ — 6 Kaiyi X7, 7 Kaiyi X3 Pro
* 1 ഗ്രാം വീതമുള്ള 100 ഗോൾഡ് കോയിനുകൾ
* 10 iPhone 17 Pro
* 10 55 ഇഞ്ച് സ്മാർട്ട് ടിവികൾ
* AED 200 വീതം വിലയുള്ള 200 ഷോപ്പിംഗ് വൗച്ചറുകൾ
‘Your Savings, Your Hypermarket’ എന്ന ആശയം മുന്നോട്ട് വെച്ച് ഉപഭോക്താക്കൾക്ക് Million Dreams ക്യാമ്പയിൻ അവതരിപ്പിച്ചിരിക്കുകയാണെന്ന് ഡയറക്ടർ നവാസ് ബഷീർ കെ.പി. പറഞ്ഞു.ഉപഭോക്താക്കളുടെ ദൈനംദിന ഷോപ്പിംഗിനൊപ്പം അവരുടെ സ്വപ്നങ്ങൾക്കും സന്തോഷത്തിനും പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് Million Dreams ക്യാമ്പയിൻ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഉപഭോക്താവിനും ഓരോ സ്വപ്നങ്ങളുണ്ട്. പുതിയ വീട്, കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുക, പുതിയൊരു കാർ സ്വന്തമാക്കുക തുടങ്ങിയ സ്വപ്നങ്ങളിലേക്ക് ഒരു ചുവടുകൂടി അടുക്കാൻ ക്യാമ്പയിൻ അവസരം നൽകുമെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ശ്രീനാഥ് ഈ പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവത്തോടൊപ്പം ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരവും നൽകുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രൂപ്പ് ഓപ്പറേഷൻസ് ഹെഡ് മുഹമ്മദ് ഫാസിൽ പി. പറഞ്ഞു. ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ യുഎഇയിലെ Mark & Save സ്റ്റോറുകളിൽ AED 100 അല്ലെങ്കിൽ അതിൽ കൂടുതലായി ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് Million Dreams ക്യാമ്പയിനിൽ പങ്കെടുക്കാം. വാർത്താസമ്മേളനത്തിൽ കാറ്റഗറി ഹെഡ് സൗരഭ് ദീപ്ത ചാറ്റർജി, കാറ്റഗറി ഹെഡ് റഹൻ അഹ്മദ്, കാറ്റഗറി ഹെഡ് സുധീപ് സുരേന്ദ്രബാബു, മാർക്കറ്റിംഗ് മാനേജർ ആഫിദ് അഹ്മദ് സിദ്ദിഖി, മാർക്കറ്റിംഗ് ഹെഡ് വൈശാഖ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫഹദ് ടോട്ടശ്ശേരി എന്നിവർ പങ്കെടുത്തു.

I’ve been trying a few platforms lately and this one really stands out. The interface is super smooth and the payouts are fast. Definitely recommend vnuy888 for anyone looking for a reliable spot.
The download process was straightforward and the installation took no time at all. Great start with in777gamedownloadin