ദുബായ്,സെപ്റ്റംബർ 28,2026 : വിദ്യാർഥികളുടെ യഥാർഥ പഠനശേഷി വിലയിരുത്തുന്നതിനുള്ള ഇ ഐ അസറ്റ് പദ്ധതിയുടെ 25-ാം വാർഷികാഘോഷം ദുബായിൽ നടന്നു. റാമി ഡ്രീം ഹോട്ടൽ, ബിസിനസ് ബേയിൽ നടന്ന ഇ ഐ അസറ്റ് അവാർഡ്സ് 2026ൽ യുഎഇയിലെ മികവ് പുലർത്തിയ വിദ്യാർഥികൾ, അധ്യാപകർ, സ്കൂളുകൾ എന്നിവരെ ആദരിച്ചു.2001ൽ ആരംഭിച്ച ഇഐ അസറ്റ് , കുട്ടികളുടെ മനഃപാഠശേഷിക്കപ്പുറം വിഷയങ്ങളിലുള്ള യഥാർഥ ഗ്രാഹ്യവും പഠനശേഷിയും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ഇത്തവണത്തെ പുരസ്കാരച്ചടങ്ങ് സംഘടിപ്പിച്ചത്. എഡ്യൂക്കേഷണൽ ഇനിഷിയേറ്റിവ്സും സേജ് എഡ്യൂക്കേഷണൽ കോൺസൽറ്റൻഡും ചേർന്നായിരുന്നു പരിപാടി.ചടങ്ങിൽ ഡോ. രാം ശങ്കർ മുഖ്യാതിഥിയായി. 2024 ജൂലൈയിൽ ഇന്ത്യക്ക് പുറത്ത് ആദ്യമായി സ്ഥാപിച്ച സി ബി സ് ഇ റീജിയനൽ ഓഫിസിന്റെയും സെന്റർ ഓഫ് എക്സലൻസിന്റെയും ദുബായ് ആസ്ഥാനമായുള്ള സ്ഥാപക ഡയറക്ടറാണ് അദ്ദേഹം. നിലവിൽ 26 രാജ്യങ്ങളിലെ സി ബി സ് ഇ അധ്യാപകരുടെ പരിശീലനത്തിന് നേതൃത്വം നൽകുന്ന ഡോ. രാം ശങ്കർ, ഓരോ സർട്ടിഫിക്കറ്റിനും പിന്നിൽ മികച്ച പരിശീലനം നേടിയ അധ്യാപകന്റെ പങ്കുണ്ടെന്ന് പറഞ്ഞു.അഞ്ച് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, റീഡിങ് അസസ്മെന്റ്, അറബിക് എന്നീ വിഭാഗങ്ങളിലെ ദേശീയതല ടോപ്പർമാർക്ക് പുരസ്കാരം നൽകി. ഇതിൽ റീഡിങ് അസസ്മെന്റും അറബിക്കും ഇത്തവണ പുതുതായി ഉൾപ്പെടുത്തിയ വിഭാഗങ്ങളാണ്. ഇ.എം.എസ് ദേശീയ അവാർഡുകൾ, ഇ ഐ അസറ്റ് ടാലെന്റ്റ് സെർച്ച് (Ei ATS) അവാർഡുകൾ, മികച്ച ക്ലാസ് അവാർഡുകൾ എന്നിവയും ചടങ്ങിൽ വിതരണം ചെയ്തു. ദുബായ്, ഷാർജ, അബുദാബി, അൽ ഐൻ എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച 25 അസറ്റ് സ്കൂളുകളെയും ആദരിച്ചു. 16 വർഷം മുൻപ് ഇ ഐ അസറ്റ് പദ്ധതി യുഎഇയിലെത്തിച്ച സേജ് എഡ്യൂക്കേഷണൽ കോൺസൽറ്റാന്റ്സ് സ്ഥാപകയും സിഇഒയുമായ സാവിത്രി ശ്രീവത്സൻ ആദ്യകാലത്ത് സ്കൂളുകളെ പദ്ധതിയുമായി സഹകരിപ്പിക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നുവെന്ന് പറഞ്ഞു. ഇന്ന് 25 സ്കൂളുകൾ വേദിയിലെത്തി നേട്ടങ്ങൾ പങ്കിടുന്ന സാഹചര്യമുണ്ടെന്നും അവർ പറഞ്ഞു. ഒരു പരീക്ഷയ്ക്ക് കുട്ടികളെ റാങ്ക് ചെയ്യുക മാത്രമല്ല, അവരുടെ പഠനം മെച്ചപ്പെടുത്താനും കഴിയുമെന്ന് 25 വർഷം മുൻപ് തന്നെ ഇ ഐ അസറ്റ് തെളിയിക്കാൻ ശ്രമിച്ചിരുന്നുവെന്ന് എഡ്യൂക്കേഷണൽ ഇനിഷിയേറ്റിവ്സ് സീനിയർ വൈസ് പ്രസിഡന്റും ഇന്റർനാഷനൽ സെയിൽസ് മേധാവിയുമായ ഹകാൻ അയാസ് പറഞ്ഞു. യുഎഇയിൽ 120ലേറെ സ്കൂളുകളുമായി ഇ ഐ അസറ്റ് സഹകരിക്കുന്നുണ്ടെന്നും സംഘാടകർ അറിയിച്ചു. ഇതിൽ 25 സ്കൂളുകളാണ് ഇത്തവണ പുരസ്കാരവേദിയിലെത്തിയത്. മറ്റു സ്കൂളുകളും തങ്ങളുടെ നേട്ടങ്ങളുമായി മുന്നേറുകയാണെന്നും സംഘാടകർ വ്യക്തമാക്കി.

Joined this club last week and the experience has been great. The winning rate seems better than other sites. Love krktwin8club!
Solid performance and very secure. I feel safe depositing and playing here. The variety of options available is just amazing. idgerbang88
Great customer support and a very friendly community feel. It makes the whole gaming experience much more enjoyable. Love using indwin7login.
Really liking the variety of games available here. It is easy to navigate and the bonuses are actually fair. Give bdkv8 a try!
The bonuses here are actually legit and easy to claim. I had a great run yesterday and the support team was very helpful. 87a777plataforma is definitely my new favorite.