ദുബായ്,സെപ്റ്റംബർ 30,2026 : സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്ക് വഹിച്ച അഞ്ച് ജീവനക്കാർക്ക് പുതിയ Jetour T 2 ആഡംബര കാറുകൾ സമ്മാനിച്ച് യുഎഇയിലെ പ്രമുഖ വ്യവസായി അംജദ് സിത്താര. മികച്ച പ്രവർത്തനത്തിന് അർഹമായ അംഗീകാരം നൽകിയ ഈ സംഭവം കോർപ്പറേറ്റ് ലോകത്തിന് നല്ലൊരു മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന BCC ഗ്രൂപ്പിന്റെയും BCC പ്രോപ്പർട്ടീസിന്റെയും ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് കണ്ണൂരിൽ നിന്നുള്ള ഈ യുവ വ്യവസായി.
തന്റെ ബിസിനസ് വിജയത്തിൽ നിന്ന് നല്ലൊരു പങ്ക് ജീവനക്കാർക്ക് നൽകുന്ന അദ്ദേഹത്തിന്റെ സമീപനം ഗൾഫ് ബിസിനസ് ലോകത്ത് നേരത്തെ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. അസ്സൂയാവഹമായ 130 ശതമാനം വളർച്ച രേഖപ്പെടുത്തിയ കഴിഞ്ഞ വർഷം, മുൻവർഷങ്ങളിൽ കൊടുക്കാറുള്ളതിനേക്കാൾ ബോണസും മറ്റ് പ്രോത്സാഹന സമ്മാനങ്ങൾക്കും നൽകിയാണ് BCC ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാരെ ആദരിച്ചത്. യാതൊരു അറിയിപ്പുമില്ലാതെ തീർത്തും അപ്രതീക്ഷിതമായാണ് വാഹനങ്ങൾ കൈമാറുന്ന ചടങ്ങ് സംഘടിപ്പിച്ചത്. അടക്കാനാവാത്ത അത്ഭുതത്തോടെയും സന്തോഷത്തോടെയും കൂടെയാണ് സമ്മാനാർഹർ ആ പ്രഖ്യാപനം കേട്ടത്. ഒരു സ്ഥാപനത്തിന്റെ വിജയം ഉടമയുടെ മാത്രം നേട്ടമല്ലന്നും അതിനുപിന്നിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും പങ്കുണ്ടെന്നും നമ്മോടൊപ്പം വളരുന്നവരെയും ചേർത്തുപിടിച്ചു വളരുക എന്നതാണ് പ്രധാനമെന്നും ചടങ്ങിൽ സംസാരിക്കവേ അംജദ് പറഞ്ഞു. തന്റെ ആഡംബരകാർ കമ്പത്തിന്റെ ഒരു പ്രതിഫലനമായിട്ടുകൂടിയാണ് സമ്മാനമായി ആഡംബരകാറുകൾ തന്നെ നൽകി ആദരിച്ചത്.

Really impressed with the customer support here. They answered my questions in minutes and the gameplay is top notch. brxlxwin is definitely a winner.