ദുബായ്, ഒക്ടോബർ 1, 2026 : വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകളെയും സൈബർ കുറ്റകൃത്യങ്ങളെയും പ്രതിരോധിക്കാൻ പുതിയ ബോധവത്കരണ ക്യാമ്പയിനുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. ദുബായ് പൊലീസിന്റെയും ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്ററിന്റെയും സഹകരണത്തോടെ ‘UAE is Safe With Your Digital Awareness’ എന്ന പേരിലാണ് ക്യാമ്പയിൻ ആരംഭിച്ചത്.
എല്ലാ വർഷവും ഒക്ടോബറിൽ ആചരിക്കുന്ന സൈബർ സുരക്ഷാ ബോധവത്കരണ മാസത്തോടനുബന്ധിച്ചാണ് പുതിയ സംരംഭം. ദുബായ് പൊലീസ് ഓഫീസേഴ്സ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ക്യാമ്പയിന് തുടക്കമായത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തട്ടിപ്പുകാർ പുതിയ രീതികളിൽ കുറ്റകൃത്യങ്ങൾ നടത്തുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഓൺലൈൻ തട്ടിപ്പുകൾ തിരിച്ചറിയാനും വ്യക്തിഗത വിവരങ്ങളും ഡിജിറ്റൽ അക്കൗണ്ടുകളും സുരക്ഷിതമാക്കാനും പൊതുജനങ്ങളെ പ്രാപ്തരാക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.
സൈബർ കുറ്റകൃത്യങ്ങൾ ആഗോള വെല്ലുവിളിയായി മാറിയെന്നും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നവരുടെ എണ്ണം പൂജ്യത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സയീദ് അൽ ഹാജ്രി വ്യക്തമാക്കി.
കുട്ടികളുടെയും കൗമാരക്കാരുടെയും ഡിജിറ്റൽ സുരക്ഷയ്ക്കും ക്യാമ്പയിനിൽ പ്രത്യേക പരിഗണന നൽകും. ചില കുട്ടികൾ പ്രതിദിനം ഏഴ് മണിക്കൂറിലധികം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. അടുത്തിടെ നടത്തിയ ബോധവത്കരണ സന്ദേശങ്ങൾ 11 ദശലക്ഷം ആളുകളിലെത്തിയതായും സൈബർ സുരക്ഷാ മാസത്തിൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
സർക്കാർ, സ്വകാര്യ മേഖലകളിലെ വിവിധ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും ബോധവത്കരണം എത്തിക്കും. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നത് അധികൃതരുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ വ്യക്തിയുടെയും ഡിജിറ്റൽ ജാഗ്രത യുഎഇയുടെ സുരക്ഷയിൽ നിർണായകമാണെന്നും ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.

The odds here are surprisingly competitive compared to other sites I’ve used. I love the layout of phi8ph, it makes betting so much easier.