ഷാർജ, ഒക്ടോബർ 1, 2026 : അൽ ദൈദ് ഈന്തപ്പഴ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പിന് ഒക്ടോബർ 8ന് തുടക്കമാകും. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (SCCI) നേതൃത്വത്തിൽ അൽ ദൈദിലെ എക്സ്പോ അൽ ദൈദിൽ നടക്കുന്ന ഫെസ്റ്റിവൽ ഒക്ടോബർ 11 വരെ നീണ്ടുനിൽക്കും.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈന്തപ്പഴ കർഷകർ, ഉൽപാദകർ, വ്യാപാരികൾ, ഈന്തപ്പന തോട്ടങ്ങളുടെ ഉടമകൾ തുടങ്ങിയവർ ഫെസ്റ്റിവലിൽ പങ്കെടുക്കും. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഈന്തപ്പഴങ്ങളുടെ വിപണി സാധ്യത വർധിപ്പിക്കുന്നതിനൊപ്പം കർഷകർക്കും ചെറുകിട സംരംഭകർക്കും കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
മികച്ചയിനം ഈന്തപ്പഴങ്ങളുടെ ലേലം, പ്രത്യേക ഈന്തപ്പഴ വിപണി, വിവിധ മത്സരങ്ങൾ എന്നിവ ഇത്തവണത്തെ പ്രധാന ആകർഷണങ്ങളാണ്. മത്സര വിജയികൾക്ക് വിലയേറിയ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആധുനിക കൃഷിരീതികൾ, ജൈവകൃഷി, ഈന്തപ്പന പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ശിൽപശാലകളും സംഘടിപ്പിക്കും. സാംസ്കാരിക പരിപാടികളും പരമ്പരാഗത കലാപ്രകടനങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമാകും.
കാർഷിക കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ, കുടുംബ സംരംഭങ്ങൾ, വീട്ടിലിരുന്ന് ഈന്തപ്പഴവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ നിർമിക്കുന്നവർ എന്നിവർക്കും മേളയിൽ പങ്കെടുക്കാൻ അവസരമുണ്ട്.
ഷാർജയുടെ മധ്യ, കിഴക്കൻ മേഖലകളിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന പ്രധാന പരിപാടിയായി അൽ ദൈദ് ഈന്തപ്പഴ ഫെസ്റ്റിവൽ മാറിയെന്ന് SCCI ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അമീൻ അൽ അവാദി പറഞ്ഞു. കർഷകരെയും വ്യാപാരികളെയും ഉപഭോക്താക്കളെയും നേരിട്ട് ബന്ധിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ മേഖലയ്ക്കും ഫെസ്റ്റിവൽ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സന്ദർശകർക്ക് യുഎഇയിൽ ഉൽപാദിപ്പിക്കുന്ന വിവിധയിനം ഈന്തപ്പഴങ്ങളും അവയിൽ നിന്നുള്ള ഉൽപന്നങ്ങളും പരിചയപ്പെടാനും വാങ്ങാനും ഫെസ്റ്റിവലിൽ അവസരമുണ്ടാകും

I love how many different game options they have. There is always something new to try and the rewards are quite generous. Definitely check out y88888games.
Really impressed with the transparency and the odds. I will be spending most of my free time on idrusia777 from now on.
Simple, direct, and efficient. No unnecessary fluff, just a great portal to get into the game. Big thumbs up for 11iclogin.
I’ve been looking for a reliable place to play for a while and this one really delivers. The interface is smooth and the payouts are fast. Definitely check out 668betlogin if you want a stress-free experience.
Honestly one of the best platforms I have used lately. The game variety is insane and the bonuses are actually helpful. Highly recommend phwwwcasinoplus for anyone who loves action.