ദുബായ്, ഒക്ടോബർ 5, 2026: ഡിജിറ്റൽ കൊമേഴ്സിനും സാങ്കേതിക മേഖലകൾക്കും കൂടുതൽ പിന്തുണ നൽകുന്നതിനായി ദുബായ് കൊമേഴ്സിറ്റി (DCC) രണ്ടാംഘട്ട വികസനത്തിന് ഒരുങ്ങുന്നു. 1.8 ബില്യൺ ദിർഹത്തിലധികം നിക്ഷേപമുള്ള വികസന പ്രവർത്തനങ്ങൾ 2027 ആദ്യ പാദം മുതൽ 2028 നാലാം പാദം വരെയാണ് പൂർത്തിയാക്കുക.
ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റിയും (DIEZ) വാസൽ ഗ്രൂപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ കൊമേഴ്സിറ്റിയിലെ ഓഫീസ്, ലോജിസ്റ്റിക്സ്, റീട്ടെയിൽ ഇടങ്ങളുടെ ഉപയോഗനിരക്ക് ഏകദേശം 96 ശതമാനത്തിലെത്തിയ സാഹചര്യത്തിലാണ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത്.
രണ്ടാംഘട്ടത്തിൽ ബിസിനസ് ക്ലസ്റ്റർ, ലോജിസ്റ്റിക്സ് ക്ലസ്റ്റർ, സോഷ്യൽ ക്ലസ്റ്റർ എന്നിവിടങ്ങളിലായി 91,000 ചതുരശ്ര മീറ്ററിലധികം പുതിയ ഇടങ്ങൾ കൂട്ടിച്ചേർക്കും. ബിസിനസ് ക്ലസ്റ്ററിൽ ആറ് പുതിയ കെട്ടിടങ്ങളിലായി വിവിധ തരത്തിലുള്ള ഓഫീസ് സൗകര്യങ്ങളും ഒരുക്കും.
സോഷ്യൽ ക്ലസ്റ്ററിൽ റീട്ടെയിൽ ഔട്ട്ലെറ്റുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, മറ്റ് സേവനങ്ങൾ എന്നിവയ്ക്കായി പ്രത്യേക ഇടങ്ങളുണ്ടാകും.
ലോജിസ്റ്റിക്സ് ക്ലസ്റ്ററിൽ 5,600 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ‘ദി ഹൈവ്’ എന്ന പുതിയ സൗകര്യവും ഒരുക്കും. 181 ഫ്ലെക്സിബിൾ യൂണിറ്റുകൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന കാലാവസ്ഥ നിയന്ത്രിത ഫുൾഫിൽമെന്റ് ഏരിയകൾ, ഡിജിറ്റൽ ലോഡിങ്-അൺലോഡിങ് സംവിധാനങ്ങൾ, ലാസ്റ്റ് മൈൽ ഡെലിവറി സൗകര്യങ്ങൾ, ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ എന്നിവ ഇതിന്റെ ഭാഗമാകും.
കഴിഞ്ഞ ഒരു വർഷത്തിനിടെ ദുബായ് കൊമേഴ്സിറ്റി വഴി അയച്ച ഇ-കൊമേഴ്സ് പാർസലുകളുടെ എണ്ണം 152 ശതമാനം വർധിച്ചിട്ടുണ്ട്. 2025ൽ DCC Way ട്രാൻസിറ്റ് പ്ലാറ്റ്ഫോമിലൂടെ കൈകാര്യം ചെയ്ത കാർഗോ അളവിലും 14 ശതമാനം വർധന രേഖപ്പെടുത്തി.
ദുബായ് ഇക്കണോമിക് അജണ്ട D33ന്റെ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നതിനൊപ്പം ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെയും ഭാവി കൊമേഴ്സിന്റെയും ആഗോള കേന്ദ്രമെന്ന ദുബായിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് വികസനത്തിന്റെ ലക്ഷ്യം.

The Gcash integration is seamless and the login is very secure. It makes managing my funds and playing so much easier. Cheers to nustaronlinegcashlogin for the great service.
Best betting experience I’ve had in a while. The odds are competitive and the site is very responsive. Give bdg777bet a try if you want some real action.
Love the vibe here! It feels like a real community and the live dealer games are super engaging. Give swerte999live a try
The variety of games is insane! I love how everything is organized and the customer support is actually helpful. Big thanks to impor88 for the great service.