ഒക്ടോബർ 5, 2026: ജെമിനി എഐ മോഡലുകളുടെ ലഭ്യതയിൽ മാറ്റം വരുത്താനൊരുങ്ങി ഗൂഗിൾ. ഒക്ടോബർ 9 മുതൽ ഗൂഗിൾ എഐ സബ്സ്ക്രിപ്ഷൻ ഇല്ലാത്തവർക്ക് ഫ്ലാഷ്-ലൈറ്റ് മോഡൽ മാത്രമായിരിക്കും ലഭിക്കുക. നിലവിൽ സൗജന്യമായി ലഭിക്കുന്ന മൂന്ന് മോഡലുകൾക്ക് പകരമാണിത്.
ഗൂഗിൾ എഐ പ്ലസ് വരിക്കാർക്ക് ഫ്ലാഷ്-ലൈറ്റ്, ഫ്ലാഷ് എന്നീ മോഡലുകൾ ഉപയോഗിക്കാം. എന്നാൽ പ്രോ മോഡൽ ലഭിക്കില്ല. ഓരോ അക്കൗണ്ടിലും മാറ്റം പ്രാബല്യത്തിൽ വരുന്ന സമയം ഇമെയിൽ വഴി അറിയിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി.
അതേസമയം, ഗൂഗിൾ എഐ പ്രോ, എഐ അൾട്രാ വരിക്കാർക്ക് ഫ്ലാഷ്-ലൈറ്റ്, ഫ്ലാഷ്, പ്രോ എന്നീ മൂന്ന് മോഡലുകളും തുടർന്നും ലഭിക്കും.
സങ്കീർണമായ ജോലികൾക്കായി ഒരേസമയം വിവിധ രീതികളിൽ വിശകലനം നടത്താൻ സഹായിക്കുന്ന ‘ഡീപ് തിങ്ക്’ ഓപ്ഷനും എഐ പ്രോ, എഐ അൾട്രാ വരിക്കാർക്ക് ലഭ്യമാകുമെന്ന് ഗൂഗിൾ അറിയിച്ചു.

Best graphics I’ve seen in a long time. Everything feels very premium and the gameplay is just addictive. phjiliplay888 is simply the best in the game.