ദുബായ്, ഒക്ടോബർ 6, 2026: ദുബായ് ഹോൾഡിങ് റിയൽ എസ്റ്റേറ്റിന്റെ ഭാഗമായ നഖീൽ, ദുബായ് ഐലൻഡ്സിൽ പുതിയ റെസിഡൻഷ്യൽ കമ്മ്യൂണിറ്റിയായ ‘ബേ എസ്റ്റേറ്റ്’ പ്രഖ്യാപിച്ചു. ഏകദേശം 360 വീടുകൾക്കൊപ്പം ബീച്ച് ഫ്രണ്ട്, വാട്ടർഫ്രണ്ട് പ്ലോട്ടുകളും പദ്ധതിയുടെ ഭാഗമാകും.
653,709 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി ഒരുങ്ങുന്നത്. 2.4 കിലോമീറ്റർ ബീച്ച് ഫ്രണ്ടും 6.5 കിലോമീറ്റർ വാട്ടർഫ്രണ്ടും പദ്ധതിയിലുണ്ടാകും. പൂർത്തിയാകുമ്പോൾ 12,000ത്തിലധികം താമസക്കാരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് പ്രതീക്ഷ.
കാല, വെർഡ, അഗോറ എന്നീ മൂന്ന് ഡിസ്ട്രിക്ടുകളിലായി വില്ലകളും ടൗൺഹൗസുകളും ഒരുങ്ങും. കമ്മ്യൂണിറ്റി, സ്പോർട്സ് സൗകര്യങ്ങൾ, കാൽനടയാത്രയ്ക്കുള്ള ഇടങ്ങൾ, യോട്ട് മറീന എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
ദുബായ് ഐലൻഡ്സിന്റെ വികസനത്തിന്റെയും എമിറേറ്റിലെ വാട്ടർഫ്രണ്ട് റെസിഡൻഷ്യൽ പദ്ധതികളുടെ വിപുലീകരണത്തിന്റെയും ഭാഗമാണ് ബേ എസ്റ്റേറ്റെന്ന് ദുബായ് ഹോൾഡിങ് റിയൽ എസ്റ്റേറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഖാലിദ് അൽ മാലിക് പറഞ്ഞു.
ആകെ 18.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അഞ്ച് ദ്വീപുകളാണ് ദുബായ് ഐലൻഡ്സ് മാസ്റ്റർപ്ലാനിലുള്ളത്. ഏകദേശം 62,000 വീടുകളിലായി 2.30 ലക്ഷത്തിലധികം താമസക്കാരെ ഉൾക്കൊള്ളാനാണ് പദ്ധതി. 11,000ത്തിലധികം ഹോട്ടൽ മുറികളും 4,000ത്തിലധികം ബ്രാൻഡഡ് റെസിഡൻസുകളും പദ്ധതിയിലുണ്ടാകും.
രണ്ട് ഗോൾഫ് കോഴ്സുകൾ, എട്ട് മറീനകൾ, വാട്ടർ ട്രാൻസ്പോർട്ട് നെറ്റ്വർക്ക്, കോസ്റ്റൽ പാർക്കുകൾ, സൈക്ലിങ്, കാൽനട പാതകൾ എന്നിവയും ദുബായ് ഐലൻഡ്സിൽ ഒരുക്കും. ഇതിലൂടെ ദുബായുടെ തീരപ്രദേശത്തേക്ക് ഏകദേശം 57 കിലോമീറ്റർ കൂടി കൂട്ടിച്ചേർക്കും. ഇതിൽ 21 കിലോമീറ്റർ ബീച്ചുകളായിരിക്കും.
അൽ ഷിന്ദഗ കോറിഡോറുമായി ബന്ധിപ്പിച്ച മൂന്ന് പാലങ്ങളിലൂടെയാണ് ദുബായ് ഐലൻഡ്സ് മെയിൻലാൻഡുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഏകദേശം 10 കിലോമീറ്ററും ഡൗൺടൗൺ ദുബായിൽ നിന്ന് 15 കിലോമീറ്ററും അകലെയാണ് പദ്ധതി.

Always good to have a working alternative link. This one is stable and gets me right where I need to be without any lag. linkalternatifjasabola