അബുദാബി,ഒക്ടോബർ,12,2026 : യുഎഇ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷന്റെ കീഴിലുള്ള ജിംനാസ്റ്റിക്സ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് യുഎഇ വേൾഡ് ജിംനാസ്റ്റിക്സിൽ ഔദ്യോഗിക അംഗത്വം നേടി. ഇതോടെ രാജ്യത്തിന് അന്താരാഷ്ട്ര ജിംനാസ്റ്റിക്സ് മത്സരങ്ങളിലും പരിപാടികളിലും പങ്കെടുക്കാൻ അവസരം ലഭിക്കും.
തായ്ലൻഡിലെ ബാങ്കോക്കിൽ നടന്ന വേൾഡ് ജിംനാസ്റ്റിക്സ് കോൺഗ്രസിന്റെ അംഗീകാരത്തിന് പിന്നാലെയാണ് യുഎഇയുടെ അന്താരാഷ്ട്ര അംഗത്വം സ്ഥിരീകരിച്ചത്. ഫെഡറേഷന്റെ പ്രസിഡൻറ് സഈദ് അലി അൽ അജീൽ ആണ് ഇക്കാര്യം അറിയിച്ചത്.
അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുക, അറിവും പരിശീലനവും കൈമാറുക, ആഗോള ജിംനാസ്റ്റിക്സ് പരിപാടികളിൽ പങ്കെടുക്കുക, രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കുമിടയിൽ മികച്ച പ്രതിഭകളെ കണ്ടെത്തുക എന്നിവയാണ് അംഗത്വത്തിലൂടെ ലക്ഷ്യമിടുന്നത്.
യുഎഇ നാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെയും കായിക മന്ത്രാലയത്തിന്റെയും പിന്തുണയോടെയാണ് ഫെഡറേഷനിൽ ജിംനാസ്റ്റിക്സ് കമ്മിറ്റി രൂപീകരിച്ചത്. ഒളിമ്പിക് കായിക ഇനമായ ജിംനാസ്റ്റിക്സിൽ യുഎഇയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനും പുതിയ അംഗത്വം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Solid overview! Do you have a follow-up on vintage looks coming soon?
The VIP perks here are actually worth it. I feel valued as a player and the bonuses are generous. Check out br222vip for a premium experience.