ദുബായ്,ഒക്ടോബർ 17,2026 : നഗരത്തിലെ പൊതുഇടങ്ങളിൽ പുതിയ വാണിജ്യസാധ്യതകളും നിക്ഷേപാവസരങ്ങളും വികസിപ്പിക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി എമാർ മാൾസ് മാനേജ്മെന്റ് എൽഎൽസിയുമായി സഹകരണ കരാറിൽ ഒപ്പുവച്ചു. പൊതുഇടങ്ങളിൽ പുതിയ വ്യാപാരസൗകര്യങ്ങളും കുടുംബങ്ങൾക്കും സന്ദർശകർക്കുമായി വിനോദ-ജീവിതശൈലി കേന്ദ്രങ്ങളും ഒരുക്കുന്നതിനുള്ള സാധ്യതകൾ ഇരുകൂട്ടരും പരിശോധിക്കും. സ്വകാര്യ മേഖലയിലെ വൈദഗ്ധ്യവും നിക്ഷേപവും പ്രയോജനപ്പെടുത്തി നഗരത്തിലെ പൊതുസ്ഥലങ്ങൾ കൂടുതൽ സജീവമാക്കാനുള്ള മുനിസിപ്പാലിറ്റിയുടെ പദ്ധതികളുടെ ഭാഗമായാണ് ഈ സഹകരണം. ഇതിലൂടെ ബിസിനസുകൾക്കും നിക്ഷേപകർക്കും പുതിയ അവസരങ്ങൾ തുറക്കുന്നതിനൊപ്പം താമസക്കാർക്കും സന്ദർശകർക്കും കൂടുതൽ സേവനങ്ങളും അനുഭവങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. ദുബായ് മുനിസിപ്പാലിറ്റിക്കുവേണ്ടി പൊതുസൗകര്യ ഏജൻസി സിഇഒ എൻജിനീയർ ബദർ അഹമ്മദ് അൻവാഹിയും എമാർ പ്രോപ്പർട്ടീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് താനി അൽ മത്രൂഷിയുമാണ് കരാറിൽ ഒപ്പുവച്ചത്.
കരാർ പ്രകാരം, പുതിയ വാണിജ്യ-സാമൂഹിക-ജീവിതശൈലി പദ്ധതികൾക്ക് അനുയോജ്യമായതും ലഭ്യമായതുമായ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇരുസ്ഥാപനങ്ങളും കൈമാറും. വികസനത്തിന് സാധ്യതയുള്ള ഇടങ്ങൾ വിലയിരുത്തുന്നതിനും വാണിജ്യകേന്ദ്രങ്ങളും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളും വികസിപ്പിക്കുന്നതിലെ അനുഭവങ്ങളും മികച്ച പ്രവർത്തനരീതികളും പങ്കുവയ്ക്കുന്നതിനും കരാർ സഹായിക്കും. വാണിജ്യ, വിനോദ, നഗരവികസന മേഖലകളിൽ എമാറിനുള്ള വിപുലമായ പരിചയസമ്പത്ത് ഈ പദ്ധതിയിൽ പ്രയോജനപ്പെടുത്തും. ദുബായുടെ ആഗോള ആകർഷണം വർധിപ്പിച്ച പ്രമുഖ ലക്ഷ്യസ്ഥാനങ്ങൾ വികസിപ്പിച്ച അനുഭവവും ഇതിന് സഹായകരമാകും. ദുബായിലെ പൊതുഇടങ്ങളിൽ കൂടുതൽ വ്യാപാരസൗകര്യങ്ങളും നിക്ഷേപാവസരങ്ങളും സൃഷ്ടിച്ച് സ്വകാര്യ മേഖലയ്ക്ക് പങ്കാളിത്തം വർധിപ്പിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ വിപുലമായ പദ്ധതിയുടെ ഭാഗം കൂടിയാണിത്. പൊതുസ്ഥലങ്ങളുടെ വാണിജ്യസാധ്യത, പ്രവേശനസൗകര്യം, സന്ദർശകാനുഭവം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. പൊതുസൗകര്യങ്ങളുടെ വികസനത്തിലും അവയെ കൂടുതൽ സജീവമാക്കുന്നതിലും സ്വകാര്യ മേഖലയ്ക്കുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പൊതുസൗകര്യ ഏജൻസി സിഇഒ ബദർ അഹമ്മദ് അൻവാഹി പറഞ്ഞു. നഗരത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക-നിക്ഷേപ മൂല്യം വർധിപ്പിക്കാനും ഇത്തരം സഹകരണങ്ങൾ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാര-വിനോദ കേന്ദ്രങ്ങളുടെ വികസനത്തിൽ എമാറിനുള്ള പരിചയം ഉപയോഗപ്പെടുത്തി അനുയോജ്യമായ പുതിയ പദ്ധതികൾ കണ്ടെത്താൻ ഈ സഹകരണം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. താമസക്കാരുടെയും സന്ദർശകരുടെയും ആവശ്യങ്ങൾക്കനുസരിച്ചുള്ള സേവനങ്ങളും അനുഭവങ്ങളും പൊതുഇടങ്ങളിൽ അവതരിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി വീണ്ടും സന്ദർശിക്കാൻ പ്രേരിപ്പിക്കുന്ന അനുഭവങ്ങൾ നൽകുന്ന ഇടങ്ങളാണ് വിജയകരമായ ലക്ഷ്യസ്ഥാനങ്ങളെന്ന് എമാർ പ്രോപ്പർട്ടീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് താനി അൽ മത്രൂഷി പറഞ്ഞു. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകൾ നിലനിർത്തിക്കൊണ്ട് അവിടങ്ങളിലെ വ്യാപാര-വിനോദ സൗകര്യങ്ങൾ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തിഗത വികസനപദ്ധതികൾക്കപ്പുറം, വിപണിയിലെ സാധ്യതകൾ മനസ്സിലാക്കാനും പുതിയ ആശയങ്ങൾ പരിശോധിക്കാനും പൊതുഇടങ്ങളിൽ വാണിജ്യപ്രവർത്തനങ്ങൾ കൂടുതൽ മൂല്യം സൃഷ്ടിക്കുന്ന വിധം വിലയിരുത്താനും ഈ സഹകരണം വഴിയൊരുക്കും. പൊതുസ്ഥലങ്ങളെ കൂടുതൽ ആകർഷകവും സജീവവും സാമ്പത്തികമായി സുസ്ഥിരവുമാക്കുന്നതിനൊപ്പം ദുബായിലുടനീളം സ്വകാര്യ നിക്ഷേപങ്ങൾക്ക് പുതിയ അവസരങ്ങൾ തുറക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

I was struggling to find the official link but zuma78login made it so easy. Everything works perfectly on my mobile browser.