അജ്മാൻ,ഒക്ടോബർ 19,2026: അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ ലാസർ ഗ്രൂപ്പിന്റെയും നോർത്ത് പോയിന്റ് എജ്യുക്കേഷൻ ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെയും സ്ഥാപകനായ തിരുവനന്തപുരം സ്വദേശി ഡാനിയൽ ലാസർ(84) നാട്ടിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രവാസി വിദ്യാഭ്യാസസമൂഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി. എൻജിനീയറും സംരംഭകനും വിദ്യാഭ്യാസപ്രവർത്തകനും സർവോപരി മനുഷ്യസ്നേഹിയുമായിരുന്ന അദ്ദേഹം യുഎഇയുടെ വടക്കൻ എമിറേറ്റുകളിലെ വിദ്യാഭ്യാസചരിത്രത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അപൂർവ വ്യക്തിത്വമായിരുന്നു.
1968 ഏപ്രിൽ 8-നാണ് സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രം കൈമുതലാക്കി പൂണെയിൽനിന്നുള്ള യുവ എൻജിനീയറായ ഡാനിയൽ ലാസർ നിർണായകമായ ആ യാത്രയ്ക്ക് തുടക്കം കുറിച്ചത്. ടാറ്റ കമ്പനിയിലെ സുരക്ഷിതമായ ഉദ്യോഗം ഉപേക്ഷിച്ച്, ഗുജറാത്തിൽനിന്ന് ഒരു ചെറുബോട്ടിൽ അറബിക്കടലിന്റെ അനിശ്ചിതത്വങ്ങളിലേക്ക് അദ്ദേഹം യാത്ര തിരിച്ചു. കഠിനമായ കടൽയാത്ര അതിജീവിച്ച് പത്തുദിവസങ്ങൾക്ക് ശേഷം അദ്ദേഹം ഖോർഫക്കാന്റെ തീരത്തെത്തി. യുഎഇയിലെത്തിയശേഷം വൈദ്യുതിമേഖലയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം സത്യസന്ധതയും അച്ചടക്കവും അർപ്പണബോധവും കൊണ്ട് ശ്രദ്ധേയനായി. എന്നാൽ വരുംതലമുറകൾക്കായി നിലനിൽക്കുന്നതും സമൂഹത്തിന് നന്മ പകരുന്നതുമായ സംരംഭം സൃഷ്ടിക്കണമെന്ന ആഗ്രഹമാണ് ലാസർ ഗ്രൂപ്പിനും പിന്നീട് നോർത്ത് പോയിന്റ് എജ്യുക്കേഷനും ജന്മം നൽകിയത്.
മൂല്യബോധവും അറിവും അടിത്തറയാക്കിയ ഈ പ്രസ്ഥാനം ഇന്ന് അജ്മാനിലെ ദ് റോയൽ അക്കാദമി, ദ് ബ്ലൂമിങ്ടൺ അക്കാദമി, ഷാർജയിലെ ദ് ഹോപ് ഇംഗ്ലീഷ് സ്കൂൾ എന്നീ മൂന്ന് വിദ്യാലയങ്ങളിലൂടെ മുന്നേറുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുഞ്ഞിനും ലഭിക്കണമെന്ന ഉറച്ച വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ കരുത്ത്. പരീക്ഷകളിലെ മാർക്കുകൾക്കപ്പുറം അറിവിനൊപ്പം നല്ല സ്വഭാവവും മൂല്യബോധവും കരുണയും വളർത്തുമ്പോഴാണ് വിദ്യാഭ്യാസം പൂർണമാകുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് തനിക്ക് സന്തോഷം നൽകുന്നുവെന്നും. അവർ വളർന്ന് ജീവിതത്തിൽ വിജയികളായി കാണുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിഫലം എന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. തനിക്ക് അവസരങ്ങളുടെ വാതിൽ തുറന്നുതന്ന യുഎഇയോടുള്ള കൃതജ്ഞത വിദ്യാഭ്യാസപ്രവർത്തനങ്ങളിലൂടെയാണ് അദ്ദേഹം തിരികെ നൽകിയത്. “നിങ്ങളുടെ സ്വപ്നങ്ങളെ ആവേശത്തോടെ പിന്തുടരുക, സത്യസന്ധതയോടെയും അർപ്പണബോധത്തോടെയും അധ്വാനിക്കുക, വിജയം നിങ്ങളെ തേടിയെത്തും” എന്നതായിരുന്നു യുവതലമുറയ്ക്കുള്ള അദ്ദേഹത്തിന്റെ സന്ദേശം.
ഭാര്യ-ശോശാമ്മ ലാസർ. മക്കൾ- ലാൻസൺ ലാസർ, ലിൻസി ലാസർ. നോർത്ത് പോയിന്റ് എജ്യുക്കേഷൻ ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെ ചെയർമാനായ ലാൻസൺ ലാസർ പിതാവിന്റെ വിദ്യാഭ്യാസദർശനങ്ങളും സേവനമനോഭാവവും മുന്നോട്ട് കൊണ്ടുപോകുന്നു. ദ് റോയൽ അക്കാദമി പ്രിൻസിപ്പൽ ഡോ. പ്രേമ മുരളീധർ, മുതിർന്ന അധ്യാപിക കൃപലത, അസ്മാ ഹോസ്നി, ദ് ബ്ലൂമിങ്ടൺ അക്കാദമി പ്രിൻസിപ്പൽ ഹുസൈന ബീഗം നൂർ ഷെരീഫ്, ദ് ഹോപ്പ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഡോ. ടെറി ബർവെൽ, ദി യെല്ലോ ബസ് ടീം അംഗങ്ങൾ, ആർജിഎംസി അംഗങ്ങൾ തുടങ്ങിയവരും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

I have been trying a few different sites lately and this one really stands out. The interface is smooth and the payouts are fair. Definitely recommend vnxh88 to anyone looking for a reliable spot.
Honestly one of the most entertaining platforms I have tried lately. The game variety is impressive and the interface is very user friendly. Highly recommend you777game to everyone.
I’ve tried a few sites lately but this one is definitely the smoothest. The login process is fast and the games load instantly. Highly recommend panalo888login for anyone looking for a reliable spot.