ദുബായില്‍ ലക്ഷ്വറിഅപാര്‍ട്‌മെന്റ്സ്വന്തമാക്കാം; ‘വിന്‍ എഡ്രീംഹോം’ ക്യാമ്പയിനുമായി ഷക്‌ലാന്‍ ഗ്രൂപ്

ജാക് ജെ.എസ്.4 കാര്‍, ആഴ്ചതോറും ഫോണ്‍ 17 എന്നിവയും സമ്മാനമായി നേടാം

ദുബായ് : ആകര്‍ഷകമായ സമ്മാനങ്ങളുമായി ഷക്‌ലാന്‍ ഗ്രൂപ്പിന്റെ പ്രമോഷനല്‍ ക്യാമ്പയിന്‍. ‘വിന്‍ എ ഡ്രീം ഹോം’ എന്ന പേരിലുള്ള ക്യാമ്പയിനിലൂടെ ദുബായില്‍ ഒരു ലക്ഷ്വറി അപാര്‍ട്‌മെന്റും ലക്ഷ്വറി കാറും ആഴ്ചതോറും ഐ ഫോണ്‍ 17 അടക്കമുള്ള സമ്മാനങ്ങളും സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് തേടിയെത്തുന്നത്. ഷക്‌ലാന്‍ ഔട്‌ലെറ്റുകളില്‍ കുറഞ്ഞത് 50 ദിര്‍ഹമിന്റെ പര്‍ച്ചേസിങ് നടത്തുന്ന ഓരോ ഉപഭോക്താവും പങ്കാളികളാകുന്ന ക്യാമ്പയിന്‍ 2025 ഡിസംബര്‍ 23 മുതല്‍ 2026 മാര്‍ച്ച് 22 വരെ തുടരും.

മാനേജിങ് ഡയറക്ടര്‍ അബൂ ഹാരിസ്, സി.ഇ.ഒ. എം.പി. സമീര്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഷമീല്‍ സലാം എന്നിവരടങ്ങുന്ന കമ്പനി മേധാവികള്‍ ചേര്‍ന്ന് ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബോര്‍ഡ് അംഗങ്ങളായ നിഹാല്‍ നാസര്‍, ആദില്‍ അബൂ ഹാരിസ് എന്നിവരും ഓപറേഷന്‍സ് മാനേജര്‍ പി. ഷാജിമോനും ഫിനാന്‍സ് മാനേജര്‍ വി.പി. ഷഫീഖും സന്നിഹിതരായിരുന്നു. 

ഷക്‌ലാന്‍ ഗ്രൂപ്പിന്റെ ഏറ്റവും വലിയ പ്രമോഷനല്‍ ക്യാമ്പയിനാണിത്. 12 ആഴ്ച നീളുന്ന ക്യാമ്പയിനിലൂടെ 13 വിജയികളെ തിരഞ്ഞെടുക്കും. ഇതുപ്രകാരം, റാഫിള്‍ ഡ്രോയിലെ ഗ്രാന്‍ഡ് ബംബര്‍ ജേതാവിന് ദുബായില്‍ ഒരു ലക്ഷ്വറി അപാര്‍ട്‌മെന്റ് സ്വന്തമാക്കാനാകും. ജാക് ജെ.എസ്.4 കാര്‍ ആണ് മറ്റൊരു ആകര്‍ഷകമായ സമ്മാനം. മാത്രമല്ല, ആഴ്ചതോറുമുള്ള വിജയികള്‍ക്ക് ഐ-ഫോണ്‍ 17 നേടാനും അവസരമുണ്ടാകും. മാര്‍ച്ച് 23-നാണ് ബംബര്‍ സമ്മാന പ്രഖ്യാപനവും സമ്മാന വിതരണവും.

പതിറ്റാണ്ടുകളായി തങ്ങള്‍ക്കൊപ്പമുള്ള ഉപഭോക്താക്കളോടുള്ള നന്ദി സൂചകമായാണ് ഇത്തരമൊരു ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്ന് ഷക്ലാന്ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്അബൂ ഹാരിസ് പറഞ്ഞു.

‘ലോകോത്തര നിലവാരമുള്ള കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങളും പുതുമ വിടാത്ത ഭക്ഷ്യോത്പന്നങ്ങളും ഉപഭോക്താക്കളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. 1997 മുതല്‍ ഞങ്ങളെ പിന്തുണയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ സമ്മാനം തിരികെ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ‘വിന്‍ എ ഡ്രീം ഹോം’ ക്യാമ്പയിന് തുടക്കമിട്ടത്. ഉപഭോക്താക്കളുടെ ജീവിതത്തില്‍ പോസിറ്റീവായ ഒരു മാറ്റത്തിന് തുടക്കമിടാന്‍ ഇത്തരത്തിലുള്ള സമ്മാനങ്ങളിലുടെ സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു’-അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുടെ സംതൃപ്തിയും സന്തോഷവും ലക്ഷ്യമിട്ടുകൊണ്ട് ഷക്‌ലാന്‍ ഗ്രൂപ്പ് തങ്ങളുടെ ബിസിനസ് നെറ്റ് വര്‍ക്കില്‍ പതിവായി മാറ്റങ്ങള്‍ കൊണ്ടുവരാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളം നീണ്ട പ്രവര്‍ത്തന കാലയളവിനിടെ ഷക്‌ലാന്‍ ഗ്രൂപ്പ് സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഡിപാര്‍ട്‌മെന്റ് സ്റ്റോറുകളും ആരംഭിച്ചിട്ടുണ്ട്. മികച്ച ഉല്‍പന്നങ്ങള്‍, ആസ്വാദ്യകരമായ അന്തരീക്ഷത്തില്‍ ഷോപ്പ് ചെയ്യാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ നിരന്തര മാറ്റങ്ങള്‍ ഗ്രൂപ്പ് ഔട്‌ലെറ്റുകളില്‍ നടപ്പിലാക്കുന്നുണ്ട്.ര നിലവാരമുള്ള കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങളും പുതുമ വിടാത്ത ഭക്ഷ്യോത്പന്നങ്ങളും ഉപഭോക്താക്കളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. 1997 മുതല്‍ ഞങ്ങളെ പിന്തുണയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ സമ്മാനം തിരികെ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ‘വിന്‍ എ ഡ്രീം ഹോം’ ക്യാമ്പയിന് തുടക്കമിട്ടത്. ഉപഭോക്താക്കളുടെ ജീവിതത്തില്‍ പോസിറ്റീവായ ഒരു മാറ്റത്തിന് തുടക്കമിടാന്‍ ഇത്തരത്തിലുള്ള സമ്മാനങ്ങളിലുടെ സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു’-അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുടെ സംതൃപ്തിയും സന്തോഷവും ലക്ഷ്യമിട്ടുകൊണ്ട് ഷക്‌ലാന്‍ ഗ്രൂപ്പ് തങ്ങളുടെ ബിസിനസ് നെറ്റ് വര്‍ക്കില്‍ പതിവായി മാറ്റങ്ങള്‍ കൊണ്ടുവരാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളം നീണ്ട പ്രവര്‍ത്തന കാലയളവിനിടെ ഷക്‌ലാന്‍ ഗ്രൂപ്പ് സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഡിപാര്‍ട്‌മെന്റ് സ്റ്റോറുകളും ആരംഭിച്ചിട്ടുണ്ട്. മികച്ച ഉല്‍പന്നങ്ങള്‍, ആസ്വാദ്യകരമായ അന്തരീക്ഷത്തില്‍ ഷോപ്പ് ചെയ്യാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ നിരന്തര മാറ്റങ്ങള്‍ ഗ്രൂപ്പ് ഔട്‌ലെറ്റുകളില്‍ നടപ്പിലാക്കുന്നുണ്ട്.

Share this:

ദുബായില്‍ ലക്ഷ്വറിഅപാര്‍ട്‌മെന്റ്സ്വന്തമാക്കാം; ‘വിന്‍ എഡ്രീംഹോം’ ക്യാമ്പയിനുമായി ഷക്‌ലാന്‍ ഗ്രൂപ്

Share this:

Related to this topic: