വിദ്യാർഥികളുടെ കായിക മികവിന് റോബിൻ സിങ്ങിന്റെ സ്കോളർഷിപ്പ്

ദുബായ് : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ സിങ് നേതൃത്വം നൽകുന്ന ദുബൈയിലെ കായിക പരിശീലന സ്ഥാപനമായ റോബിൻസ് സ്പോർട്സ് റിലേഷൻസ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. ഒന്നുാം സ്ഥാനത്ത് എത്തുന്ന വിദ്യാർഥിയുടെ മുഴുവൻ പരിശീലന ചെലവും ഏറ്റെടുക്കുന്ന വിധമാണ് സ്കോളർഷിപ്പ്.

ദുബൈ രാജകുടുംബാംഗം ശൈഖ് അലി ബിൻ റാശിദലി സഈദ് ആൽമക്തമാണ് സ്കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തത്. വിവിധ എമിറേറ്റുകളിൽ നടത്തിയ പരീക്ഷകളിൽ ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂളിലെ ലോകേഷ് റെഡ്ഡി ഒന്നാം സ്ഥാനം നേടി. ദുബൈ ജെംസ് മോഡേൺ അക്കാമദിയിലെ അദ്വൈ ഘോഷ് രണ്ടാമതെത്തി. ഒന്നാം സ്ഥാനക്കാരന്റെ മുഴുവൻ പരിശീലന ചെലവും റോബിൻസിങിന്റെ സ്ഥാപനം ഏറ്റെടുക്കും. രണ്ടാം സ്ഥാനക്കാരന്റെ ഭാഗിക ചെലവും ഏറ്റെടുക്കും.

തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് റോബിൻസിങ്, ചാന്ദർപോൾ, ദിബേഷ് മെഹന്ദി, ടി കുമാരൻ എന്നീ താരങ്ങൾ നേരിട്ട് പരിശീലനം നൽകും.
ശ്രേയൻ പത്നിക്, ഇഷാൻ രാജേഷ്, സായിറാം അങ്കം, അയാൻ മിസ്ബാഹ്, അഗസ്ത്യ പൂജാരി, ഋഷഭ് അക്ഷയ്, ഷാരവ് പുരാണിക്, ഐസ ദിവകർ, ആരവ് സൗമിനി, കാവൻ പാണ്ഡ്യ, യുവാൻ പാട്ടിൽ, ഹാഷിം ഇക്ബാൽ, സലോണ് പാണ്ഡ്യ, ആര്യ ജോഗി എന്നീ വിദ്യാർഥികളും സ്കോളർഷിപ്പ് ഏറ്റുവാങ്ങി.

യുഎഇ ദേശീയ ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറായി പ്രവർത്തിച്ച അനുഭവത്തിൽ നിന്ന് നിലവിലെ സംവിധാനത്തിലെ കുറവുകൾ തനിക്ക് വ്യക്തമായിരുന്നുവെന്നും . ആ വിടവ് നികത്താനാണ് ഈ പദ്ധതിയെന്നും റോബിൻ സിംഗ്‌ പറഞ്ഞു.

അടുത്തവർഷത്തേക്കുള്ള സ്കോളർഷിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സ്ഥാപനം അറിയിച്ചു.യുഎഇയിൽ ക്രിക്കറ്റ്-ഫിറ്റ്നസ് അക്കാദമികൾ ആരംഭിച്ചിട്ടുണ്ടെന്നും അടുത്ത വർഷം രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

സ്കോളർഷിപ്പ് പദ്ധതിയുടെ പ്രധാന സവിഷേതകൾ:
• ഒന്നാം സ്ഥാനക്കാരന് പൂർണ്ണ ട്യൂഷൻ ഫീസ് റീഫണ്ട്; രണ്ടാം സ്ഥാനക്കാരന് ഭാഗിക റീഫണ്ട്.
• തെരഞ്ഞെടുത്ത എല്ലാ 16 വിദ്യാർത്ഥികൾക്കും ഒരു വർഷത്തേക്കുള്ള സമഗ്ര സ്കോളർഷിപ്പ്: പ്രൊഫഷണൽ പരിശീലനം, കിറ്റ്, വസ്ത്രം, അന്താരാഷ്ട്ര ട്രെയിനിംഗ് ടൂറുകൾ എന്നിവ ഉൾപ്പെടെ.
• മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ഇംഗ്ലീഷ് കൗണ്ടി ടീമുകളോടൊപ്പം പരിശീലനം നേടാനും ആഗോള ടി20 ഫ്രാഞ്ചൈസി ലീഗുകളിലെ സ്കൗട്ടുകൾക്ക് മുമ്പാകെ അവതരിക്കാനും അവസരം.
സാങ്കേതിക മികവ്, മാനസിക ശക്തി, സമഗ്ര വ്യക്തിത്വ വികസനം എന്നിവയ്ക്കാണ് പ്രത്യേക പ്രാധാന്യം.

125 രജിസ്ട്രേഷനുകളിൽ നിന്ന് കർശനമായ തിരഞ്ഞെടുപ്പ് നടപടികൾക്ക് ശേഷം 16 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചു. ഡൽഹി പ്രൈവറ്റ് സ്കൂൾ, ഷാർജയിലെ ലോകേഷ് റെഡ്ഡി ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ജെംസ് മോഡേൺ അക്കാദമിയിലെ അഡ്വേ ഗോഷ് കരസ്ഥമാക്കി. മറ്റ് സ്കോളർഷിപ്പ് ജേതാക്കളും സർട്ടിഫിക്കറ്റ് ലഭിച്ച വിദ്യാർത്ഥികളും വിവിധ ജെംസ് സ്കൂളുകളിൽ നിന്നാണ്.

Share this:

വിദ്യാർഥികളുടെ കായിക മികവിന് റോബിൻ സിങ്ങിന്റെ സ്കോളർഷിപ്പ്

Share this:

Related to this topic: